ന്യൂഡല്‍ഹി: നോട്ടുനിരോധനവും ജി.എസ്.ടിയും മൂലം തിരിച്ചടി നേരിട്ട ഇന്ത്യന്‍ സമ്പദ്ഘടന വീണ്ടും വളര്‍ച്ചയുടെ പാതയില്‍. ഡിസംബര്‍ പാദത്തില്‍ രാജ്യത്തെ ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് 7.2 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ പാദത്തില്‍ 6.1 ശതമാനമായിരുന്ന വളര്‍ച്ചാ നിരക്കാണ് ഇത്തവണ 1.1 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയത്.
ഉത്പാദന മേഖലയിലുണ്ടായ ഉണര്‍വ് ആഭ്യന്തര വളര്‍ച്ചാ നിരക്കിലും പ്രതിഫലിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ മൂന്നു വര്‍ഷത്തിനിടെയുണ്ടായ വലിയ കൂപ്പുകുത്തലാണ് ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്കിലുണ്ടായത്. മോഡി സര്‍ക്കാരിന് ആശ്വാസം പകരുന്ന വാര്‍ത്തയാണിത്.
രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നു എന്ന പ്രതിപക്ഷ ആരോപണത്തെ നേരിടാന്‍ സഹായകരമാണ് ജിഡിപിയിലുണ്ടായ വര്‍ദ്ധന. എന്നാല്‍, കാര്‍ഷിക മേഖല അടക്കമുള്ള അസംഘടിത മേഖലയിലാകെ അസ്വസ്ഥതത പുകയുന്നു എന്നുള്ളതാണ് ഇതിന്റെ മറുവശം. രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന കര്‍ഷക ആത്മഹത്യയും മറ്റും ഇതിന്റെ ലക്ഷണങ്ങളായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

Comments