ബജാജ് പൾസർ NS200 അഡ്വഞ്ചർ എഡിഷനെ പുറത്തിറക്കി. കോസ്മറ്റിക് പൾസർ NS200ന്റെ ടൂറർ പതിപ്പാണിത്. ബജാജ് ഈ ബൈക്കിന്റെ അവതരണം ഇസ്താംബുൾ മോട്ടോർ ഷോയിലാണ് നടത്തിയത്.
വാഹനത്തിന്റെ ഡിസൈനിലും എൻജിനിലും കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എന്നാൽ ചില കോസ്മറ്റിക് അപ്ഡേറ്റുകൾ അഡ്വഞ്ചർ എഡിഷന് പുതുമ നൽകിയിട്ടുണ്ട്. ഹെഡ്ലൈറ്റ് ഗ്രിൽ, എൻജിൻ ബാഷ് പ്ലേറ്റ്, നക്കിൾ ഗാർഡുകൾ എന്നിവ പ്രധാന പ്രത്യേകതകളാണ്.

ഹാന്‍ഡിൽ ബാറിൽ ഘടിപ്പിച്ച നാവിഗേഷൻ സംവിധാനവും മറ്റൊരു ഫീച്ചേരാണ്. 200 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാണ് അഡ്വഞ്ചർ എഡിഷന്റെ കരുത്ത്. 24 ബിഎച്ച്പിയും 18.6 എൻഎം ടോർക്കുമാണ് ഈ എൻജിനുല്പാദിപ്പിക്കുന്നത്. ആറു സ്പീഡ് ഗിയർ ബോക്സും ലഭിക്കുന്നത്. ഇരു ചക്രങ്ങളിലുമുള്ള ഡിസ്ക്കുകളാണ് ബ്രേക്കിംഗ് നിർവഹിക്കുന്നത്. സിംഗിൾ ചാനൽ എബിഎസും മുൻചക്രത്തിൽ ഒരുക്കിയിട്ടുണ്ട്.

Comments