
എത്യോസ് പ്ലാറ്റിനം ലിമിറ്റഡ് എഡിഷനുമായി ടൊയോട്ട ഇന്ത്യയില്‍. കൂടുതല്‍ പ്രീമിയം ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി VX വകഭേദത്തെ അടിസ്ഥാനപ്പെടുത്തിയാണ് ടൊയോട്ട ഈ ലിമിറ്റഡ് എഡിഷനെ ഒരുക്കിയിരിക്കുന്നത്. പെട്രോള്‍,ഡീസല്‍ വകഭേദങ്ങളില്‍ എത്തിയിരിക്കുന്ന പ്ലാറ്റിനം എഡിഷന് യഥാക്രമം 7.84 ലക്ഷം, 8.94 ലക്ഷം രൂപ നിരക്കിലാണ് വിലയെന്നാണ് സൂചന.
നിലവിലുള്ള പേള്‍ വൈറ്റ് നിറത്തിലും പ്ലാറ്റിനം ലിമിറ്റഡ് എഡിഷനെ പുറത്തിറക്കിയിട്ടുണ്ട്. പുതിയ ഫാന്റം ബ്രൗണ്‍ നിറം, ഡ്യൂവല്‍ ടോണ്‍ അപ്ഹോള്‍സ്റ്ററി, 6 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് എത്യോസ് പ്ലാറ്റിനം ലിമിറ്റഡ് എഡിഷന്റെ പ്രധാന ഫീച്ചറുകള്‍. 1.5 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് പ്ലാറ്റിനം എഡിഷന്റെ കരുത്ത്. 89 ബിഎച്ച്പിയും 132 എന്‍എം ടോര്‍ക്കുമാണ് പെട്രോള്‍ എന്ജിന് ഉല്പാദിപ്പിക്കുന്നത്. 1.4 ലിറ്റര്ര് ഡീസല്‍ എന്ജിന് 67 ബിഎച്ച്പിയും 170 എന്‍എം ടോര്‍ക്കും ഉല്പാദിപ്പിക്കുന്നു. ഇരു എന്‍ജിനുകളിലും അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സാണ് ലഭിക്കുന്നത്.






