
കൊച്ചി: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജിയില്‍ കക്ഷിചേരണമെന്ന് സരിത അപേക്ഷ സരിത അപേക്ഷ നല്കി. ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി തന്നെ വ്യക്തിപരമായി അപമാനിക്കുന്നതാണെന്ന് സരിത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
സോളാര്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ ഉമ്മന്‍ ചാണ്ടി പൂര്‍ണമായും ഭാഗമായിരുന്നു. കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ മാറിനിന്ന് നിരീക്ഷിച്ച് റിപ്പോര്‍ട്ട് തിരിച്ചടിയായപ്പോള്‍ തള്ളിക്കളയുകയായിരുന്നുവെന്നും സരിത വ്യക്തമാക്കി.






