തെലുങ്കാന: പ്രായ പൂര്‍ത്തിയാവാത്ത കുട്ടികള്‍ ഹൈദരാബാദ് നഗരത്തിലൂടെ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചതിന് പത്ത് മാതാപിതാക്കള്‍ക്ക് ജയില്‍ ശിക്ഷ. മോട്ടോര്‍ വെഹിക്കിള്‍ നിയമം 180ാം അനുച്ഛേദപ്രകാരം മാതാപിതാക്കള്‍ക്ക് പിഴയായി 500 രൂപയും വിധിച്ചിട്ടുണ്ട്.
പ്രത്യേക മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നതിനെതിരെ കര്‍ശന നടപടിയാണ് ഹൈദരാബാദില്‍ സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം വാഹനം ഓടിച്ചതിന് 14കാരന് ജിവനൈല് നിയമപ്രകാരം ഒരു ദിവസത്തെ തടവിന് ശിക്ഷിച്ചിരുന്നു. സംഭവത്തില്‍ വാഹനവും കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇത്തരത്തില്‍ പ്രായപൂര്ത്തിയാകാത്തവരുണ്ടാക്കിയ അപകടങ്ങളില്‍ കഴിഞ്ഞ വര്‍ഷം മാത്രം നിരവധിയാളുകളാണ് മരിച്ചത്.






