ഡര്ബന്: ലോകോത്തര ബൗളറെന്ന പേരെടുത്ത താരമാണ് ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ചീറിപ്പാഞ്ഞെത്തുന്ന പന്ത് മനസിലാക്കാന്‍ പോയിട്ട്, ഒന്നു കാണാന്‍ പോലും പലപ്പോഴും ബാറ്റ്സ്മാന്മാര്ക്ക് കഴിയാറില്ല എന്നതാണ് ഒരു സത്യം.
ഏറ്റവും ഒടുവില്‍ ക്രിക്കറ്റ് ലോകത്ത് മിച്ചല്‍ സ്റ്റാര്‍ക്ക് സാ്റ്റാറായത് ഒരൊറ്റ പന്തിലൂടെയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ സ്റ്റാര്‍ക്ക് എറിഞ്ഞ ഒരു പന്താണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ താരം കഗിസോ റബാഡയെയാണ് മാസ്മാരികമായ ഒരു പന്തിലൂടെ പുറത്താക്കിയത്.
കണ്ടാല്‍ ഓഫ്സ്റ്റഗമ്പിനു നേര്‍ക്കെന്ന് തോന്നിക്കുന്ന പന്ത്. ഇതേ കണക്കുകൂട്ടലില്‍ റബാഡയും ബാറ്റു വെച്ചു. എന്നാല്‍ പന്ത് ഏവരെയും ഞെട്ടിച്ച് ലെഗ് സ്റ്റംമ്പിലേയ്ക്ക് കുത്തിത്തിരിഞ്ഞ് എല്ബിഎഡ്ല്യൂ ആയി. സ്റ്റാര്‍ക്ക് വസിം അക്രത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തലുകള്‍.
മത്സരത്തില്‍ സ്റ്റാര്‍ക്ക് അഞ്ചു വിക്കറ്റ് വീഴ്ത്തിയിരുന്നു. 10.4 ഓവറില്‍ 34 റണ്‍സ് വഴങ്ങിയാണ് സ്റ്റാര്‍ക്ക് അഞ്ചു വിക്കറ്റ് സ്വന്തമാക്കിയത്.

It's like watching Wasim Akram - reverse-swing at over 140kph by the excellent Mitchell Starc #SAvAUS #Cricket pic.twitter.com/hLu62PIHCC
— Saj Sadiq (@Saj_PakPassion) March 2, 2018

Comments