നോര്‍വെ: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ധനികയുടെ വിശേഷങ്ങളാണ് ഏറ്റവുമധികം ആളുകള്‍ ഇന്ന് ചര്‍ച്ച ചെയ്യുന്നത്. നോര്‍വേ സ്വദേശിനിയായ അലക്സാന്‍ഡ്ര ആന്ഡേഴ്സണ് ഇത്തരത്തില്‍ പട്ടികയില്‍ ഇടം പിടിച്ചതോടെയാണ് ചര്‍ച്ചകളും ആരംഭിച്ചത്.
21കാരിയായ ഇവരുടെ ആസ്ഥി എന്നത് 1.2 ബില്യണ്‍ യുഎസ് ഡോളറാണ്. ഹൂറണ്‍ ഗ്ലോബല്‍ റിച്ചാണ് 2018ലെ യുവാക്കളായ സമ്പന്നരുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്.
നോര്‍വേയിലെ ഒരു പ്രശസ്ത പുകയില ബ്രാന്ഡുടമ ജോവന് ആന്‍ഡേഴ്സണിന്റെ മകളാണ് അലക്സാന്‍ഡ്ര. 2007ല്‍ തന്റെ കുടുംബത്തിന്റെ 42 ശതമാനം നിക്ഷേപവും മകളുടെ പേരില്‍ എഴുതി നല്‍കിയതോടെയാണ് ഇവര്‍ കോടീശ്വരിയായത്.
സുന്ദരിയായ ഇവരുടെ വിവരങ്ങള്‍ പുറത്തുവന്നതോടെ ഇന്‍സ്റ്റാഗ്രാമില്‍ തെരച്ചിലിലാണ് ആരാധകര്‍. കുതിരയോട്ടം അടക്കമുള്ള ഇവരുടെ വിനോദങ്ങളുടെ ചിത്രങ്ങള്‍ക്ക് നിരവധി ആരാധകരാണുള്ളത്.




