
പുതിയ റെഡി-ഗോ ഡയമണ്ട് എഡിഷനും ഇന്ത്യയിലേക്ക് എത്തുന്നു. പുതിയ നിറങ്ങളാകും പതിപ്പില്‍ ശ്രദ്ധയാകര്‍ഷിക്കുക. പ്രധാനമായും കോസ്മറ്റിക് അപ്ഡേറ്റുകളാണ് റെഡി-ഗോ ഡയമണ്ട് എഡിഷന് ലഭിക്കുക. ഡോറുകളിലും, ബോണറ്റിലും, റൂഫിലും, ടെയില്‍ഗേറ്റിലും പുതിയ ഡീക്കലുകളെയും പ്രതീക്ഷിക്കാം.
ഹാച്ച്ബാക്കിന്റെ 800 സിസി, 1.0 ലിറ്റര്‍ വകഭേദങ്ങളില്‍ ഡയമണ്ട് എഡിഷന് ലഭ്യമാകും. ഡയമണ്ട് എഡിഷനില്‍ മികച്ച ഡിസ്കൗണ്ട് ഓഫറുകളും കമ്പനി അവതരിപ്പിക്കുമെന്നാണ് സൂചന. 2017 മോഡല്‍ സ്റ്റോക്ക് വിറ്റഴിക്കാനുള്ള ഡാറ്റ്സന്റെ ഉപായം കൂടിയാണ് പുതിയ ഡയമണ്ട് എഡിഷന് എന്നാണ് റിപ്പോര്‍ട്ട്.
ഡാറ്റ്സന്‍ റെഡി-ഗോ രണ്ട് എഞ്ചിന് പതിപ്പുകളിലാണ് വിപണിയില്‍ എത്തുന്നത്. 800 സിസി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനില്‍ ഒരുങ്ങുന്ന ബേസ് വേരിയന്റ് 54 bhp കരുത്തും 72 Nm ടോര്‍ക്കും പരമാവധി ഉത്പാദിപ്പിക്കും.മൂന്ന് സിലിണ്ടര്‍ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലുള്ള റെഡിഗോ 67 bhp കരുത്തും 91 Nm ടോര്‍ക്കുമാണ് രമാവധി സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഇരു പതിപ്പുകളിലും, ഇത് മുഖേനയാണ് എഞ്ചിന് കരുത്ത് മുന്‍ചക്രങ്ങളിലേക്ക് എത്തുന്നത്. 2.49 ലക്ഷം രൂപ മുതലാണ് റെഡി-ഗോയുടെ വില. 3.96 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന റെഡി-ഗോ എഎംടി വേരിയന്റിന്റെ എക്സ്ഷോറൂം വില.






