
കാത്തുകാത്തിരുന്ന് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് നായകനെ പ്രഖ്യാപിച്ചു. ഇത്തവണ് ഗംഭീറിനെ ടീം തള്ളിയോടെ റോബിന് ഉത്തപ്പയാകുമെന്ന അഭ്യൂഹങ്ങള്ക്കിടെയാണ് അപ്രതീക്ഷിതമായി വിക്കറ്റ് കീപ്പറും, ബാറ്റ്സ്മാനുമായ ദിനേശ് കാര്ത്തിക്കിനെ ക്യാപ്റ്റനായി ടീം പ്രഖ്യാപിച്ചത്.
കൊല്ക്കത്തയുടെ സിഇഒ വെങ്കി മൈസൂരാണ് ഇന്നു രാവിലെ ഔദ്യോഗികമായി ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. ക്രിസ് ലിന്, റോബിന് ഉത്തപ്പ എന്നിവരുടെ പേരുകളും നായകസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ലിന്നിനെയാണ് ആദ്യ പരിഗണന നല്കിയിരുന്നയെതങ്കിലും പരിക്ക് മൂലം തീരുമാനം ടീം മാറ്റുകയായിരുന്നു.

കഴിഞ്ഞ സീസണ് വരെ ഗൗതം ഗംഭീറാണ് ടീമിനെ നയിച്ചിരുന്നത്. എന്നാല് 11-ാം സീസണില് ഗംഭീറിനെ ടീം മാനേജ്മെന്റ് നിലനിര്ത്തിയില്ല. ഈ വര്ഷം 7.8 കോടി മുടക്കിയാണ് കാര്ത്തിക്കിനെ കൊല്ക്കത്ത ടീമിലെത്തിച്ചത്.
Here's a message for all #KnightRiders from our Captain, @DineshKarthik 😍#KorboLorboJeetbo pic.twitter.com/MNAvDM4tHp
— KolkataKnightRiders (@KKRiders) March 4, 2018







Comments