
മഹീന്ദ്രയുടെ ഫ്‌ലാഗ്ഷിപ്പ് സ്‌പോര്‍ട്‌സ് ടൂറര്‍ ആണ് മോജോ. മോജോയുടെ ചെറുപതിപ്പ് UT300 നെ പുറത്തിറക്കിയിരിക്കുകയാണ് മഹീന്ദ്ര. പുതിയ മോജോ പുറത്തിറങ്ങുന്നതിന് മുന്നോടിയായി ആദ്യ ടീസറുമായി എത്തിയിരിക്കുകയാണ് മഹീന്ദ്ര. ഉയര്‍ന്ന വില കാരണം ഇന്ത്യയില്‍ അധികം തിളങ്ങാന്‍ മോജോയ്ക്ക് സാധിച്ചില്ല.ഇതിന് പരിഹാരമായിയാണ് ചെറുപതിപ്പ് UT300 നെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.
1.5 ലക്ഷം രൂപ വരെയാണ് പുതിയ മഹീന്ദ്ര മോജോ UT300 ന്റെ എക്‌സ്‌ഷോറൂം വില. ഉടന്‍ തന്നെ പുതിയ മോജോയെ വിപണിയില്‍ പ്രതീക്ഷിക്കാമെന്നാണ് സൂചന. കാഴ്ചയില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല. ടെലിസ്‌കോപിക് ഫോര്‍ക്കുകളാണ് പുതിയ മോജോയില്‍ ലഭ്യമായിരിക്കുന്നത്.
പതിവില്‍ നിന്നും വ്യത്യസ്തമായി കാര്‍ ബ്യുറേറ്റര്‍ എന്‍ജിനിലാണ് മോജോ UT300യുടെ വരവ്. പുതിയ കളര്‍ സ്‌കീമും മോജോ UT300ല്‍ പ്രതീക്ഷിക്കാം. ദീര്‍ഘദൂര യാത്രകള്‍ക്ക് യോജിച്ച വീതിയേറിയ പില്യണ്ണ്‍ സീറ്റാണ് മോജോ UT300 ന്റെ പ്രധാന പ്രത്യേകത. നിലവിലുള്ള 295 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് പുതിയ മോജോ UT300 നും ലഭിക്കുന്നത്.
Get ready for complete command over your city. There's a new beast in town. pic.twitter.com/fEqco8YvL1
— Mahindra Mojo (@MahindraMojo_) March 1, 2018






