
കോട്ടയം: അന്തരിച്ച എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ ഭാര്യ ചന്ദ്രമതി ടീച്ചര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു. കോട്ടയത്ത് നടന്ന എന്‍.സി.പി ജില്ലാ ഭാരവാഹി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റായി ചന്ദ്രമതി ടീച്ചറെ തിരഞ്ഞെടുത്തിരുന്നു.
ചന്ദ്രമതി ടീച്ചര്‍ നേതൃത്വത്തിലേക്ക് വന്നതോടെ ജില്ലയില്‍ ശശീന്ദ്രന് വിഭാഗം കൂടുതല്‍ ശക്തമായിരിക്കുകയാണ്. ഏകകണ്ഠേനയായിരുന്നു ഉഴവൂഴിന്റെ ഭാര്യയെ അംഗങ്ങള്‍ ജില്ലാ കമ്മിറ്റിയിലേക്ക് കൊണ്ടുവന്നത്. അധ്യാപികയായിരുന്ന ചന്ദ്രമതി ടീച്ചര്‍ ജോലിയില്‍ നിന്നും വിരമിച്ച ശേഷമാണ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.






