
ലൊസാഞ്ചല്‍സ്: ദ് അക്കാദമിയുടെ 90-ാമത് ഓസ്കാര്‍ പുരസ്കാര ദാന ചടങ്ങ് ആരംഭിച്ചു. 'ത്രി ബില്‍ബോര്‍ഡ് ഔട്ട്സെഡ് എബ്ബിങ്, മിസോറി'യിലെ അഭിനയത്തിന് സാം റോക്ക്വെല്‍ മികച്ച സഹനടനുള്ള പുരസ്കാരം നേടി. ശബ്ദ മിശ്രണം, ശബ്ദ സംയോജനം എന്നീ പുരസ്കാരങ്ങളിലൂടെ ക്രിസ്ഫര്‍ നോളന്റെ ഡന്‍കിര്‍ക്ക് അവാര്‍ഡ് നേടി.
ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തീയറ്ററിലാണ് പുരസ്കാര ദാനം നടക്കുന്നത്. 24 വിഭാഗങ്ങളിലായാണ് മത്സരം. രണ്ടാം തവണയും ആരാധകരെ കയ്യിലെടുത്ത് ജിമ്മി കിമ്മിലാണ് അവതാരകന്.






