
ലോസാഞ്ചല്‍സ്: മികച്ച സംവിധായകന്, മികച്ച ചിത്രം എന്നീ പുരസ്കാരങ്ങള്‍ സ്വന്തമാക്കി 2018ലെ ഓസ്കര് പുരസ്കാരം ദ് ഷെയ്പ് ഓഫ് വാട്ടര്‍ തിളങ്ങി. ഗില്ലെര്‍മോ ഡെല്‍ ടോറൊ മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടി. ഡാര്‍ക്കസ്റ്റ് അവര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ഗാരി ഓള്ഡ്മാന് മികച്ച നടനുള്ള പുരസ്കാരം നേടി. ഇതേ ചിത്രത്തിലെ പ്രകടനത്തിന് ഗോള്‍ഡന്‍ ോബ്, ബാഫ്ത പുരസ്കാരങ്ങളും ഓള്ഡ്മാന് നേരത്തെ നേടിയിരുന്നു. ത്രീ ബില്ബോര്ഡ്സ് എന്ന ചിത്രത്തിലെ അത്ഭുത പ്രകടനത്തിലൂടെ 60കാരിയായ ഫ്രാന്‍സസ് മക്ഡോര്മന്സ് മികച്ച നടിയായി. മൂന്നു പുരസ്കാരങ്ങളുമായി ക്രിസ്റ്റഫര്‍ നോളന് സംവിധാനം ചെയ്ത ഡന്‍കിര്‍ക് മൂന്ന് അവാര്‍ഡുകള്‍ നേടി. മികച്ച സൗണ്ട് എഡിറ്റിങ്ങിനും സൗണ്ട് മിക്സിങ്ങിനും എഡിറ്റിങ്ങിനുമുള്ള പുരസ്കാരങ്ങളാണ് ഡന്‍കിര്‍ക്ക് നേടിയത്. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഗെറ്റ് ഔട്ട് എന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ച ജോര്‍ദാന്‍ പീലെ നേടി.
അവാര്‍ഡ് ജേതാക്കള്‍:
സഹനടന്‍ - സാം റോക്ക്വെല്‍ (ത്രീ ബില്ബോര്ഡ്സ് ഔട്ട്സൈഡ് എബ്ബിങ്, മിസൗറി)
മേക്കപ്പ് ആന്‍ഡ് ഹെയര്‍ സ്റ്റൈലിങ് - ഡേവിഡ് മലിനോവ്സ്കി, ലൂസി സിബ്ബിക് (ഡാര്‍ക്കസ്റ്റ് അവര്‍)
കോസ്റ്റിയൂം- മാര്‍ക്ക് ബ്രിഡ്ജസ് (ഫാന്റം ത്രെഡ്)
ഡോക്യുമെന്ററി ഫീച്ചര്‍ : ഐക്കറസ് (ബ്രയാന്‍ ഫോഗല്‍, ഡാന്‍ കോഗന്)
സൗണ്ട് എഡിറ്റിങ് - റിച്ചാര്‍ഡ് കിങ്, അലെക്സ് ഗിബ്സണ് (ഡന്‍കിര്‍ക്ക്)
സൗണ്ട് മിക്സിങ് - ഗ്രിഗ് ലാന്‍ഡേക്കര്‍, ഗാരി എ. റിസോ, മാര്‍ക്ക് വെയ്ന്‍ഗാര്‍ട്ടെന്‍ (ചിത്രം ഡന്‍കിര്‍ക്ക് )
പ്രൊഡക്ഷന്‍ ഡിസൈന്‍ - പോള്‍ ഡെന്‍ഹാം ഓസ്റ്റെര്‍ബെറി (ചിത്രം ദ് ഷെയ്പ് ഓഫ് വാട്ടര്‍)
മികച്ച വിദേശ ഭാഷാചിത്രം- ഫന്റാസ്റ്റിക്ക് വുമണ്‍ (സംവിധാനം ചിലെ)
മികച്ച സഹനടി - അലിസണ് ജാനി ( ചിത്രം ഐ, ടോണിയാ)
മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം - ഡിയര്‍ ബാസ്ക്കെറ്റ് ബോള്‍ ( സംവിധാനം ഗ്ലെന്‍ കിയെന്‍, കോബ് ബ്രയന്റ്)
മികച്ച ആനിമേഷന്‍ ചിത്രം - കൊകൊ (സംവിധാനം ലീ ഉന്‍ക്രിച്ച്, ഡര്‍ലാ കെ. ആന്ഡേഴ്സണ്)
വിഷ്വല്‍ ഇഫെക്റ്റ്സ് - ബ്ലേഡ് റണര്‍ 2049 (ജോണ്‍ നെല്‍സണ്‍, ജേര്‍ഡ് നെഫ്സര്, പോള്‍ ലാംബേര്‍ട്ട്, റിച്ചാര്‍ഡ് ആര്. ഹൂവര്‍)
ഫിലിം എഡിറ്റിങ് - ലീ സ്മിത്ത് ( ചിത്രം ഡന്‍കിര്‍ക്ക് )
മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം - ഹെവന്‍ ഈസ് എ ട്രാഫിക്ക് ജാം ഓണ്‍ ദ് 405 (സംവിധാനം ഫ്രാങ്ക് സ്റ്റീഫല്‍)
മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം - ദ് സൈലന്റ് ചൈല്‍ഡ് (സംവിധാനം ക്രിസ് ഓവര്ട്ടണ്, റേച്ചല്‍ ഷെന്റണ്)
മികച്ച അവലംബിത തിരക്കഥ - ജെയിംസ് ഐവറി (ചിത്രം കോള്‍ മീ ബൈ യുവര്‍ നെയിം)
മികച്ച തിരക്കഥ - ജോര്‍ദാന്‍ പീലെ (ചിത്രം ഗെറ്റ് ഔട്ട്)
മികച്ച ഛായാഗ്രഹണം - റോജര്‍ എ. ഡീക്കിന്‍സ് ( ചിത്രം ബ്ലേഡ് റണ്ണര്‍ 2049 )
മികച്ച പശ്ചാത്തല സംഗീതം - അലെക്സാണ്ടര്‍ ഡെസ്പ്ലാറ്റ് (ചിത്രം ദ് ഷെയ്പ് ഓഫ് വാട്ടര്‍)
മികച്ച ഗാനം - റിമെംബര്‍ മീ... (ചിത്രം കൊകൊ) വരികളെഴുതി സംഗീതം നല്‍കിയത് ക്രിസ്റ്റന്‍ ആന്ഡേഴ്സണ് ലോപെസ്, റോബര്‍ട്ട് ലോപെസ് എന്നിവര്‍






