
കാറുകളോട് ഒരു പ്രത്യേക ഇഷ്ടം തന്നെയുള്ള താരമാണ് നടന് പൃഥിരാജ്. കഴിഞ്ഞ മാസമാണ് താരം മൂന്നര കോടി രൂപയ്ക്ക് മേല്‍ വില വരുന്ന ലംബോര്‍ഗിനി സ്വന്തമാക്കിയത്. ജര്‍മന്‍ കമ്പനിയായ ലംബോര്‍ഗിനിയുടെ ഹുറാക്കാനാണ് പൃഥ്വിയുടെ പുതിയ വാഹനം.
എന്നാല്‍ ഇപ്പോള്‍ അതൊന്നുമല്ല വാര്‍ത്തയായിരിക്കുന്നത്. മൂന്നര കോടി രൂപയ്ക്ക് മേല്‍ വില വരുന്ന പുതിയ ലംബോര്‍ഗിനിക്ക് ഇഷ്ട നമ്പര്‍ ലഭിക്കാന്‍ പൃഥിരാജ് മുടക്കിയത് ആറു ലക്ഷം രൂപയാണ്. ജര്‍മന്‍ കമ്പനിയായ ലംബോര്‍ഗിനിയുടെ ഹുറാക്കാന് ഒന്നാം നമ്പര്‍ നേടനായിരുന്നു പൃഥിയുടെ ലേലം വിളി. അഞ്ചു പേരെ തോല്‍പ്പിച്ചാണ് നമ്പര്‍ പൃഥിരാജ് സ്വന്തമാക്കിയത്.
കൊച്ചി കാക്കനാട് ആര്‍ടിഒ ഓഫിസില്‍ നടന്ന ലേലത്തിലൂടെയാണ് താരം കെഎല്‍ 7 സിഎന്‍ 1 എന്ന നമ്പറും നേടിയത്. ലേലത്തില്‍ താരത്തിന്റെ സുഹൃത്താണ് പങ്കെടുത്തത്. വാശിയേറിയ ലേലം ആറു ലക്ഷത്തിലെത്തിയപ്പോള്‍ മറ്റുള്ളവര്‍ പിന്മാറുകയായിരുന്നു.






