
വനിതാ ദിനത്തില്‍ എട്ട് വനിതാ വിമാനങ്ങളുമായി എയര്‍ ഇന്ത്യന്‍ എക്സ്പ്രസ്. പൂര്‍ണ്ണമായും വനിതാ ക്രൂവുമായി പറന്നുയര്‍ന്ന വിമാനം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, മാംൂര്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ളതാണ്. ഇതില്‍ കോഴിക്കോട് നിന്നും പുറപ്പെടുന്ന വിമാനങ്ങള്‍ പൂര്‍ണ്ണമായും വനിതകളുടെ നിയന്ത്രണത്തിലാണ്.
വനിതാ ദിനത്തില്‍ യാത്ര ചെയ്യുന്ന എല്ലാ വനിതാ യാത്രക്കാര്‍ക്കും എയര്‍ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ മധുരവും പൂക്കളും വിതരണം ചെയ്യും. ഇതിനൊപ്പം വിമാനക്കമ്പനിയിലെ 40 ശതമാനത്തോളം വരുന്ന വനിതാ ജീവനക്കാരെ ആദരിക്കാന്‍ പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്തതായി എയര്‍ഇന്ത്യന്‍ എക്സ്പ്രസ് കേന്ദ്രങ്ങള്‍ അറിയിച്ചു.






