
കൊല്ലം: സി.പി.ഐ യുവജന സംഘടനയായ എ.ഐ.വൈ.എഫിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സുഗതന്റെ കുടുംബത്തിന് വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ അനുമതി. സുഗതന് ആത്മഹത്യ ചെയ്ത അതേ സ്ഥലത്ത് തന്നെ വര്‍ക്ക് ഷോപ്പ് തുടങ്ങുന്നതിനാണ് പഞ്ചായത്ത് രേഖാമൂലം അനുമതി നല്‍കിയത്.
എതിര്‍പ്പിനെ തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ സി.പി.എം അംഗങ്ങള്‍ ഒന്നാകെ വര്‍ക്ഷോപിന് അനുമതി നല്‍കണം എന്ന നിലപാട് സ്വീകരിച്ചത്. നേരത്തെ മുഖ്യമന്ത്രിയെ സമീപിച്ചും സുഗുതന്റെ മക്കള്‍ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.






