ഉണ്ടക്കണ്ണുകളും തടിച്ച ശരീരവുമുള്ള വിഷ്ണുഗോവിന്ദനെ ശ്രദ്ധേയനാക്കിയത് പുണ്യാളന് അഗര്‍ബത്തീസിലെ പൂമ്പാറ്റ ഗ്ലാഡ്സ്റ്റനാണ്. ചാനല്‍ റിപ്പോര്‍ട്ടറായ പൂമ്പാറ്റ ഗ്ലാഡ്സനാണ്. ചാനല്‍ റിപ്പോര്‍ട്ടറായ പൂമ്പാറ്റ ഗ്ലാഡ്സണ്‍ വിഷ്ണു ഗോവിന്ദന്റെ കൈയില്‍ ഭാദ്രമായിരുന്നു.
ഒരു മെക്സിക്കന്‍ അപാരതയിലൂടെ ജോമിയെന്ന സഖാവായി സിനിമയിലെത്തിയ വിഷ്ണു ഗോവിന്ദന് ഇപ്പോള്‍ ധാരാളം ചിത്രങ്ങളുണ്ട്. സംവിധായകന് വിനയന്റെ മകന് വിഷ്ണു വിനയനെ നായകനാക്കിയുള്ള ഹിസ്റ്ററി ഓഫ് ജോയ് എന്ന ചിത്രം സംവിധാനം ചെയ്തത് വിഷ്ണുഗോവിന്ദനായിരുന്നു.
കൊച്ചിന് യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് തിയേറ്റര്‍ ശാഖയില്‍ ശ്രദ്ധേയനായ വിഷ്ണു ഗോവിന്ദന് ജീവിതഗന്ധിയായ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്ത് സജീവമായത്.സംവിധായകന് ചലച്ചിത്രതാരം എന്നീ നിലകളിലൊക്കെ നിലയുറപ്പിക്കുമ്പോഴും നാടകത്തെ വിഷ്ണുഗോവിന്ദന്‍ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുന്നു.
ഠ ഡോണ്‍ ബോസ്കോ സ്കൂളിലെ പ്യൂണായാണ് അഭിനയിക്കുന്നത്. വിക്കിയെന്നാണ് കഥാപാത്രത്തിന്റെ പേര്.
ഠ കോട്ടയത്തെ കേന്ദ്രീയ വിദ്യാലയത്തിലും എം.ജി.എം. എന്‍.എസ്.എസ്. സ്കൂളിലുമാണ് പഠിച്ചത്. കൊച്ചിന് യൂണിവേഴ്സിറ്റിയില്‍ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷിന് പഠിക്കുമ്പോഴാണ് നാടകരംഗത്ത് സജീവമായത്.
കേളു, മുക്കാഞ്ചി തുടങ്ങിയ നാടകങ്ങളിലെ അഭിനയമാണ് എന്നെ അഭിനയരംഗത്ത് പിടിച്ചുനിര്‍ത്തിയത്. വ്യത്യസ്ത മേഖലകളിലൂടെ കടന്നുപോകാന്‍ അവസരം ലഭിച്ചെങ്കിലും എന്റെ മനസ് മുഴുവന്‍ സിനിമയായിരുന്നു.
ഠ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയായപ്പോഴാണ് ജോഷി മാത്യു സാറിന്റെ ബ്ലാക്ക് ഫോറസ്റ്റില്‍ അസോസിയേറ്റ് ഡയറക്ടറാകാന്‍ അവസരം ലഭിച്ചത്. തുടര്‍ന്ന് മദ്രാസ് കഫേയുടെ ഹിന്ദി പതിപ്പില്‍ ജോണ്‍ എബ്രഹാമിന്റെ കൂടെ എല്‍.ടി.ടി.ഇ. തീവ്രവാദിയായി അഭിനയിച്ചിരുന്നു.
പിന്നീട് ഇയ്യോബിന്റെ പുസ്തകത്തില്‍ ചെമ്പന്‍ വിനോദിന്റെ ബാല്യകാലത്തെ കഥാപാത്രമായി അഭിനയിച്ചു. സിനിമ ഇല്ലാത്തപ്പോള്‍ പരസ്യചിത്ര സംവിധായകനായ ടോം ഇമ്മട്ടിയുടെ അസോസിയേറ്റായി വര്‍ക്ക് ചെയ്തു. ലോര്‍ഡ് ലിവിങ്സ്റ്റണ് എന്ന ചിത്രത്തിലും ചെറിയൊരു വേഷം ചെയ്തു.
ഠ സിനിമയിലെത്തുമ്പോള്‍ മനസ് മുഴുവനും സംവിധായകനാവുകയെന്ന ലക്ഷ്യമായിരുന്നു. സിനിമയ്ക്ക് അനുയോജ്യമായ കഥകള്‍ എന്റെ കൈയിലുണ്ട്. സാഹചര്യം ഒത്തുവന്നപ്പോള്‍ തികച്ചും അപ്രതീക്ഷിതമായാണ് ഞാന്‍ 'ഹിസ്റ്ററി ഓഫ് ജോയി'യിലൂടെ സംവിധായകനായത്. സംവിധായകന് വിനയന് സാറിന്റെ മകന് വിഷ്ണു വിനയന് നായകനായ ആദ്യചിത്രം കൂടിയാണ് 'ഹിസ്റ്ററി ഓഫ് ജോയ്'.

? ഒരു അഡാര്‍ ലൗവിലെ കഥാപാത്രത്തെക്കുറിച്ച്.
ഠ ഡോണ്‍ ബോസ്കോ സ്കൂളിലെ പ്യൂണായാണ് അഭിനയിക്കുന്നത്. വിക്കിയെന്നാണ് കഥാപാത്രത്തിന്റെ പേര്.
? മലയാളസിനിമയില്‍ സജീവമാകുന്ന വിഷ്ണുവിന്റെ കലാപരമായ പശ്ചാത്തലം....
ഠ കോട്ടയത്തെ കേന്ദ്രീയ വിദ്യാലയത്തിലും എം.ജി.എം. എന്‍.എസ്.എസ്. സ്കൂളിലുമാണ് പഠിച്ചത്. കൊച്ചിന് യൂണിവേഴ്സിറ്റിയില്‍ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷിന് പഠിക്കുമ്പോഴാണ് നാടകരംഗത്ത് സജീവമായത്.
കേളു, മുക്കാഞ്ചി തുടങ്ങിയ നാടകങ്ങളിലെ അഭിനയമാണ് എന്നെ അഭിനയരംഗത്ത് പിടിച്ചുനിര്‍ത്തിയത്. വ്യത്യസ്ത മേഖലകളിലൂടെ കടന്നുപോകാന്‍ അവസരം ലഭിച്ചെങ്കിലും എന്റെ മനസ് മുഴുവന്‍ സിനിമയായിരുന്നു.
? സിനിമയിലേക്കു വരാന്‍ കാരണം.
ഠ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയായപ്പോഴാണ് ജോഷി മാത്യു സാറിന്റെ ബ്ലാക്ക് ഫോറസ്റ്റില്‍ അസോസിയേറ്റ് ഡയറക്ടറാകാന്‍ അവസരം ലഭിച്ചത്. തുടര്‍ന്ന് മദ്രാസ് കഫേയുടെ ഹിന്ദി പതിപ്പില്‍ ജോണ്‍ എബ്രഹാമിന്റെ കൂടെ എല്‍.ടി.ടി.ഇ. തീവ്രവാദിയായി അഭിനയിച്ചിരുന്നു.
പിന്നീട് ഇയ്യോബിന്റെ പുസ്തകത്തില്‍ ചെമ്പന്‍ വിനോദിന്റെ ബാല്യകാലത്തെ കഥാപാത്രമായി അഭിനയിച്ചു. സിനിമ ഇല്ലാത്തപ്പോള്‍ പരസ്യചിത്ര സംവിധായകനായ ടോം ഇമ്മട്ടിയുടെ അസോസിയേറ്റായി വര്‍ക്ക് ചെയ്തു. ലോര്‍ഡ് ലിവിങ്സ്റ്റണ് എന്ന ചിത്രത്തിലും ചെറിയൊരു വേഷം ചെയ്തു.
? താങ്കള്‍ കഥയെഴുതി സംവിധാനം ചെയ്ത 'ഹിസ്റ്ററി ഓഫ് ജോയ്'...
ഠ സിനിമയിലെത്തുമ്പോള്‍ മനസ് മുഴുവനും സംവിധായകനാവുകയെന്ന ലക്ഷ്യമായിരുന്നു. സിനിമയ്ക്ക് അനുയോജ്യമായ കഥകള്‍ എന്റെ കൈയിലുണ്ട്. സാഹചര്യം ഒത്തുവന്നപ്പോള്‍ തികച്ചും അപ്രതീക്ഷിതമായാണ് ഞാന്‍ 'ഹിസ്റ്ററി ഓഫ് ജോയി'യിലൂടെ സംവിധായകനായത്. സംവിധായകന് വിനയന് സാറിന്റെ മകന് വിഷ്ണു വിനയന് നായകനായ ആദ്യചിത്രം കൂടിയാണ് 'ഹിസ്റ്ററി ഓഫ് ജോയ്'.

? പിന്നെന്തിനാണ് അഭിനയരംഗത്തേക്ക് തിരിഞ്ഞത്.
ഠ 'ഹിസ്റ്ററി ഓഫ് ജോയ്' കഴിഞ്ഞപ്പോഴാണ് സംവിധായകനായ ടോം ഇമ്മട്ടി ഒരു മെക്സിക്കന്‍ അപാരതയില്‍ അഭിനയിക്കാന്‍ എന്നെ വിളിച്ചത്. തടിയുള്ള കഥാപാത്രം വേണമെന്നതിനാലാണ് ജോമിയെന്ന സഖാവായി ഞാന്‍ അഭിനയിച്ചത്.
മെക്സിക്കന്‍ അപാരത കഴിഞ്ഞപ്പോഴാണ് ലാല്‍ സാറിന്റെ കൂടെ വില്ലന്‍ എന്ന ചിത്രത്തില്‍ പൈപ്പ് കുഞ്ഞുമോനെന്ന കഥാപാത്രമായി അഭിനയിച്ചത്.
ഇതോടെ അഭിനയിക്കാന്‍ ഓഫറുകള്‍ വന്നുകൊണ്ടിരുന്നു. അങ്ങനെയാണ് അഭിനയരംഗത്ത് തല്ക്കാലം സജീവമാകാന്‍ തീരുമാനിച്ചത്. വിമാനത്തില്‍ സാബുവെന്ന കഥാപാത്രമായും ലവകുശയില്‍ കിങ്കുവെന്ന വില്ലനായും അഭിനയിച്ചു.
? പുണ്യാളന് അഗര്‍ബത്തീസിലെ പൂമ്പാറ്റ ഗ്ലാഡ്സണ്‍ ശ്രദ്ധിക്കപ്പെട്ടിരുന്നുവല്ലോ...
ഠ അതെ. പുണ്യാളന് അഗര്‍ബത്തീസിലെ ചാനല്‍ റിപ്പോര്‍ട്ടറായ പൂമ്പാറ്റ ഗ്ലാഡ്സണ്‍ ശരിക്കും നല്ലൊരു ബ്രേക്കായി മാറി. പുറത്തിറങ്ങിയാല്‍ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങി. ശരിക്കും ഒട്ടും വിചാരിക്കാതെ ഹിറ്റായ കഥാപാത്രമാണ് പൂമ്പാറ്റ ഗ്ലാഡ്സണ്‍. ഈ കഥാപാത്രത്തിന്റെ വിജയത്തോടെ ധാരാളം കഥാപാത്രങ്ങള്‍ എന്നെ തേടിവരുന്നുണ്ട്. ഗൂഢാലോചനയിലെ ഷറഫുദ്ദീനും ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്.
? വിഷ്ണു ഗോവിന്ദന്റെ ഉണ്ടക്കണ്ണുകളും തടിച്ച ശരീരവുമൊക്കെ സിനിമാഭിനയത്തില്‍ പ്ലസ് പോയിന്റാണെന്ന് തോന്നുന്നുണ്ടോ...
ഠ തീര്‍ച്ചയായും ഇതൊക്കെ പ്രതീക്ഷിക്കാതെ വീണുകിട്ടുന്ന സൗഭാഗ്യമാണ്. എന്റെ ഉണ്ടക്കണ്ണുകളും നിറവും തടിയും സിനിമയില്‍ ക്ലിക്കായെന്നറിയുമ്പോള് സന്തോഷമുണ്ട്. സ്കൂളില്‍ പഠിക്കുമ്പോള്‍ ഉണ്ടക്കണ്ണായെന്ന് കുട്ടികള്‍ വിളിക്കുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്. ഇപ്പോള്‍ അത്തരം വിഷമമില്ല.
? എഴുത്തും വായനയും.
ഠ ഞാന്‍ ധാരാളം വിശ്വസിക്കുകയും എഴുതുകയും ചെയ്യാറുണ്ട്. സിനിമയ്ക്ക് അനുയോജ്യമായ ധാരാളം കഥകള്‍ എന്റെ കൈവശമുണ്ട്. ഞാനൊരു നല്ല സ്റ്റോറി ടെല്ലറാണെന്ന് സുഹൃത്തുക്കള്‍ പറയാറുണ്ട്. സിനിമ കാണുകയെന്നതാണ് എന്റെ ഹോബി. വെള്ളിയാഴ്ചയും ഞായറാഴ്ചയുമായി ഞാന്‍ എല്ലാ സിനിമകളും കാണാറുണ്ട്. സിനിമ കാണലാണ് എന്റെ പ്രധാന ഹോബി. ഫിലിം ഫെസ്റ്റിവലുകള്‍ എവിടെയുണ്ടായാലും ഞാന്‍ പോകാറുണ്ട്. ഒട്ടേറെ സിനിമകള്‍ ഇതിനകം ഞാന്‍ കണ്ടുകഴിഞ്ഞു.
? ആരാണ് ആരാധ്യനായ നടന്...
ഠ എന്നെ ഏറെ സ്വാധീനിച്ച നടന് ശ്രീനിവാസന് സാറാണ്. കലര്‍പ്പില്ലാതെ സത്യസന്ധമായി കഥ പറയുന്ന ആളാണ്. ചിന്താവിഷ്ടമായ ശ്യാമളയും സന്ദേശവും എക്കാലത്തും പ്രസക്തിയുള്ള ചിത്രങ്ങള്‍ തന്നെയാണ്.
? പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍...
ഠ ഒരു അഡാര്‍ ലൗവിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. പ്രേമസൂത്രമാണ് മറ്റൊരു ചിത്രം. പ്രേമസൂത്രത്തിലെ തവളക്കണ്ണന്‍ സുനിയെന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രം ഹിറ്റാവുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. വിനയന് സാറ് സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി, ജാലിയന്‍വാലാബാഗ് തുടങ്ങിയ ചിത്രങ്ങളിലും നല്ല വേഷങ്ങളാണ്.
? കുടുംബത്തെക്കുറിച്ച്...
ഠ അച്ഛന് ശശികുമാര്‍. സെന്‍ട്രല്‍ റബര്‍ ബോര്‍ഡില്‍ ഉദ്യോഗസ്ഥനാണ്. അമ്മ ഗിരിജ എസ്.ബി.ഐ. നടുവട്ടൂര് ബ്രാഞ്ചില്‍ മാനേജരാണ്. അനിയത്തി കൃഷ്ണ ബാംഗ്ലൂരില്‍ സോഫ്റ്റ്വെയര് എഞ്ചിനീയറാണ്.

Comments