
പുത്തന്‍ ഹീറോ സൂപ്പര്‍ സ്പ്ലെന്‍ഡര്‍ വിപണിയില്‍ എത്തി. 2018 ഹീറോ സൂപ്പര്‍ സ്പ്ലെന്‍ഡറിന്റെ ഡല്‍ഹി എക്സ്ഷോറൂം വില 57,190 രൂപയാണ്. യുവതലമുറയെ ലക്ഷ്യമിട്ടാണ് പുതിയ സൂപ്പര്‍ സ്പ്ലെന്‍ഡര്‍ വിപണിയില്‍ എത്തുന്നത്. കമ്പനി വികസിപ്പിച്ചെടുത്ത 124.7 സിസി നോണ്‍-സ്ലോപര്‍ എഞ്ചിനാണ് പുതിയ 125 സിസി സൂപ്പര്‍ സ്പ്ലെന്‍ഡറിന്റെ പ്രധാന പ്രത്യേകത.
124.7 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനിലാണ് പുതിയ സൂപ്പര്‍ സ്പ്ലെന്‍ഡറിന്റെ ഒരുക്കം. 7,500 rpm ല്‍ 11.2 bhp കരുത്തും 6,000 rpm ല്‍ 11 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്. പുതിയ ബൈക്കിന്റെയും വരവ് ഹീറോയുടെ i3S ടെക്നോളജിയിലാണ്. 2018 സൂപ്പര്‍ സ്പ്ലെന്‍ഡറില്‍ ഹീറോ ഗ്ലാമറിന് സമാനമായ നാലു സ്പീഡ് ഗിയര്‍ബോക്സാണുള്ളത്.
'സ്പോര്‍ടി' എന്നാണ് പുതിയ സൂപ്പര്‍ സ്പ്ലെന്ഡറിലുള്ള സീറ്റിനെ ഹീറോ വിശേഷിപ്പിക്കുന്നത്. സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, ഓള്-ടൈം ഹെഡ്ലാമ്പ് ഓണ്‍, വീതിയേറിയ പിന് ടയര്‍, വലിയ സീറ്റ് സ്റ്റോറേജ്, ലോക്കോട് കൂടിയ സൈഡ് യൂട്ടിലിറ്റി ബോക്സ് എന്നിവയും പുതിയ ഹീറോ സൂപ്പര്‍ സ്പ്ലെന്‍ഡറിന്റെ സവിശേഷതകള്‍. സൂപ്പര്‍ സ്പ്ലെന്‍ഡറിന്റെ സൈഡ് പാനലുകളും കമ്പനി പുതുക്കിയിട്ടുണ്ട്.






