
ടിവിഎസ് അപാച്ചെ RTR 200 4V റേസ് എഡിഷന് 2.0 ഇന്ത്യയില്‍ പുറത്തിറങ്ങി. പുതിയ അപാച്ചെ RTR 200 4V റേസ് എഡിഷന്റെ (കാര്‍ബ്യുറേറ്റര്‍) എക്സ്ഷോറൂം വില 95,185 രൂപ മുതലാണ്. അപാച്ചെ RTR റേസ് എഡിഷന് (ഇഎഫ്ഐ) 1.07 ലക്ഷം രൂപ പ്രൈസ് ടാഗിലാണ് എത്തുന്നത്. എന്നാല്‍, എബിഎസോട് കൂടിയ കാര്‍ബ്യുറേറ്റര്‍ പതിപ്പിന്റെ എക്സ്ഷോറൂം വില 1.08 ലക്ഷം രൂപയാണ്.
ആന്റി-റിവേഴ്സ് ടോര്‍ഖ് (A-RT) സ്ലിപ്പര്‍ ക്ലച്ച് ടെക്നോളജി, പുതിയ റേസിംഗ് ഗ്രാഫിക്സുംക്സ്, മികവേറിയ എയറോഡൈനാമിക്സ് മികവുള്ള ഫ്ളൈ സ്ക്രീന്‍ എന്നിവയാണ് റേസ് എഡിഷന്റെ പ്രധാന ഫീച്ചറുകള്‍. പുതിയ A-RT സ്ലിപ്പര്‍ ക്ലച്ച് ടെക്നോളജിക്ക് അപാച്ചെയുടെ മികവു വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് ടിവിഎസിന്റെ അവകാശവാദം. പുതിയ സ്ലിപ്പര്‍ ക്ലച്ച് ടെക്നോളജിക്ക് 22 ശതമാനത്തോളം ക്ലച്ച് ബലം കുറച്ച് കണ്ണഞ്ചും വേഗതയില്‍ ഗിയര്‍ഷിഫ്റ്റുകള്‍ നടപ്പിലാക്കാന്‍ സാധിക്കുന്നുണ്ട്.
അപാച്ചെ RTR 200 4V റേസ് എഡിഷന് 2.0 നിലവിലുള്ള 197.75 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് ഒരുങ്ങുന്നത്. മോഡലിന്റെ കാര്‍ബ്യുറേറ്റര്‍ പതിപ്പുകള്‍ 20 bhp കരുത്തേകുമ്പോള്‍ ഇഎഫ്ഐ പതിപ്പ് 21 bhp കരുത്ത് പരമാവധി ഏകുന്നു. 18.1 Nm ടോര്‍ക്കുമാണ് മോട്ടോര്‍സൈക്കിളിന് ലഭിക്കുക. പുതിയ അപാച്ചെ റേസ് എഡിഷനില്‍ അഞ്ചു സ്പീഡ് ഗിയര്‍ബോക്സാണ് ഒരുങ്ങുന്നതും.






