
നോക്കിയ 6 3GBറാം പതിപ്പ് കഴിഞ്ഞ വർഷം ജൂണിലായിരുന്നു ഇന്ത്യയിലെത്തിയത്. ഈ സ്മാർട്ട്ഫോണിന്റെ വില കമ്പനിയിപ്പോൾ കുറച്ചിരിക്കുകയാണ്. 14,999 രൂപ വിലയ്ക്ക് അവതരിച്ച നോക്കിയ 6 1,500 രൂപ വിലക്കിഴിവിൽ 13,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ ഇന്ത്യയിൽ മാത്രമാണ് ഓഫർ ലഭ്യമാക്കിയിരിക്കുന്നത്.
മാത്രമല്ല, 12,111 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ലഭ്യമാക്കിയിട്ടുണ്ട്. 642 രൂപയുടെ EMI ഓപ്ഷനും ലഭ്യമാകുന്നതായിരിക്കും. 5.5 ഇഞ്ച് ഡിസ്പ്ലെ, ഓക്ട-കോർ ക്വാൽകം സ്നാപ്ഡ്രാഗൺ 430 പ്രോസസർ, ആൻഡ്രോയിഡ് 8.0 ഓറിയോ, 3GBറാം, 32GB സ്റ്റോറേജ്, 16MP റിയർ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ, 3000mAh ബാറ്ററി എന്നിവയാണ് നോക്കിയ 6 3GBറാം പതിപ്പിന്റെ സവിശേഷതകൾ.






