മലയാളത്തിലെ ആദ്യ ആക്ഷന്‍ ഹീറോയെന്നാണ് ജയന് അറിയപ്പെടുന്നത്. എന്നാല്‍ താരത്തിന്റെ ജീവിതം അധികം ആളുകള്‍ക്ക് സുപരിചിതമല്ല. ഒരു മെക്സിക്കന്‍ അപാരതയ്ക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയനെക്കുറിച്ച് പറയുന്നത്. സ്റ്റാര്‍ സെലിബ്രേറ്റിംഗ് ജയന് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ജോണി സാഗരികയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതുമുഖങ്ങളായിരിക്കും. എന്നാല്‍ ഇത് ജയന്റെ ജീവിത കഥതന്നെയാണോ പറയുന്നത് എന്ന് വ്യക്തമല്ല.
കരുത്തുറ്റ ശരീരവും വഴക്കവും ആക്ഷന്‍ രംഗങ്ങളിലെ ജയന്റെ മികവുമാണ് മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കിയത്. ശാപമോക്ഷം എന്ന ചിത്രത്തിലൂടെ അഭിനയജീവിതം തുടങ്ങിയ ജയന് കോളിളക്കത്തിലെ സാഹസീക രംഗത്തിന്റെ ചിത്രീകരണത്തിനിടക്ക് കൊല്ലപ്പെടുകയായിരുന്നു.






