കാസര്‍ഗോഡ്: എ.കെ.ജിയുടെ കൊച്ചുമകളും കാസര്‍ഗോഡ് എം.പി പി. കരുണാകരന്-ലൈല ദമ്പതികളുടെ മകളുമായ ദിയ കരുണാകരണ്‍ വിവാഹിതയായി. വയനാട് പനമരം ഉസ്മാന്-സഫിയ ദമ്പതികളുടെ മകന് മര്‍സദ് സുഹൈലാണ് വരന്. കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തില്‍ വച്ചാണ് വിവാഹം നടന്നത്.
അന്താരാഷ്ട്ര വോളിബോള്‍ താരമായ മര്‍സദ് റെയില്‍വേയില്‍ ടി.ടി.ഇ ആയി ജോലി ചെയ്യുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ തോമസ് ഐസക്ക്, ഇ. ചന്ദ്രശേഖരന്, എം.എം മണി, കെ.ടി ജലീല്‍, ജി. സുധാകരന്, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എം.എ ബേബി തുടങ്ങി നിരവധി പേര് വിവാഹത്തില്‍ പങ്കെടുത്തു.






