
വാഹനവിപണിയെ അമ്പരപ്പിച്ച് മാരുതി സുസുക്കിയുടെ പുത്തന്‍ സ്വിഫ്റ്റ്. ബി സെഗ്മന്റ് ഹാച്ച്ബാക്ക് വിഭാഗത്തില്‍ പ്രീമിയം ബലെനോയെ പിന്തള്ളി മുന്നേറുകയാണ് പുതുതലമുറ സ്വിഫ്റ്റ്.
ഫെബ്രുവരയില് നടന്ന ദില്ലി ഓട്ടോ ഷോയിലാണ് സ്വിഫ്റ്റ് വിപണിലിയിലെത്തുന്നത്. ആദ്യ മാസം തന്നെ 17,291 യൂണിറ്റുകളുടെ വില്പന നേടി സ്വിഫ്റ്റ് വിപണിയെ അമ്പരപ്പിക്കുന്നു. അവതരിച്ച് ഒരു മാസം പിന്നിടും മുമ്പെ 75,000 ബുക്കിംഗ് നേട്ടം സ്വിഫ്റ്റ് കൈയ്യടക്കി കഴിഞ്ഞു.
15,807 ബലെനോകളെയാണ് ഫെബ്രുവരയില് മാരുതി വിറ്റത്. ഗുജറാത്തിലെ ഹന്സാല്പുര് പ്ലാന്റില്‍ നിന്നുമാണ് മാരുതി സ്വിഫ്റ്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. 4.99 ലക്ഷം രൂപ മുതലാണ് പുതിയ സ്വിഫ്റ്റിന്റെ വില. ബലെനോയ്ക്കാകട്ടെ 5.36 ലക്ഷം രൂപ മുതലാണ് പ്രൈസ്ടാഗ്.






