
മുംബൈ: ക്രിക്കറ്റ് താരം മുഹമ്മദ് ഹമിക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി. ഷമിക്കെതിരെ ഓരോ ദിവസവും ഗുരുതര ആരോപണങ്ങളാണ് ഭാര്യ ഹസിന് ജഹാന് ആരോപിക്കുന്നത്. ഷമിയുടെ വ്യക്തിപരമായ കാര്യമായതിനാല്‍ അതില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും ഷമി നല്ലൊരു മനുഷ്യനാണെന്നും ധോണി വ്യക്തമാക്കി.
എന്റെ അറിവില്‍ ഷമി നല്ലൊരു മനുഷ്യനാണ്. ഭാര്യയേയും രാജ്യത്തേയും വഞ്ചിക്കാന്‍ അവന് കഴിയില്ല. അതിനെല്ലാമുപരി ഇത് ഷമിയുടെ വ്യക്തിപരമായ കാര്യമാണ്. അതില്‍ ഇടപെടുന്നത് ശരയില്ലെന്നും ധോണി പറഞ്ഞു. നേരത്തെ ഹസിന് ജഹാന്റെ മുന്‍ ഭര്‍ത്താവും ഹസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. ഹസീന് താനുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ലെന്നാണ് ഇയാള്‍ പറഞ്ഞിരുന്നു.






