ഡാറ്റ്സന്‍ ഗോ, ഗോ പ്ലസ് റീമിക്സ് ലിമിറ്റഡ് എഡിഷനുകള്‍ വിപണിയില്‍. ഡാറ്റ്സന്‍ ഗോ, ഗോ പ്ലസ് മോഡലുകളുടെ എക്സ്ഷോറൂം വില യഥാക്രമം 4.21 ലക്ഷം രൂപ, 4.99 ലക്ഷം രൂപയാണ്. റൂഫ് റാപ്പുകള്‍, പുതിയ ബോണറ്റ്, ഡ്യൂവല്‍ ടോണ്‍ ബ്ലാക് ഇന്റീരിയര്‍ എന്നിവയാണ് റീമിക്സ് എഡിഷന്റെ സവിശേഷതകൾ. ഡാറ്റ്സന്‍ ഗോ റീമിക്സ് എക്സ്ക്ലൂസീവ് ഓണിക്സ് ബ്ലാക് നിറത്തിലാണ് ലഭ്യമാവുക.
ഡാറ്റ്സന്‍ ഗോ, ഗോ പ്ലസ് റീമിക്സ് എഡിഷനുകളുടെ വരവ് 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ്. 67 bhp കരുത്തും 104 Nm ടോർക്കും ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മുഖേന എഞ്ചിന് കരുത്ത് മുന്‍ചക്രങ്ങളിലേക്ക് എത്തും.

നിസാന്‍, ഡാറ്റ്സന്‍ ഡീലര്‍ഷിപ്പുകളില്‍ നിന്നും പുതിയ റീമിക്സ് എഡിഷന് ഗോ, ഗോ പ്ലസ് മോഡലുകളെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.
സ്പീഡ് സെന്‍സിറ്റീവ് ഇലക്ട്രിക് പവര്‍ സ്റ്റീയറിംഗ്, ഫോളോ മീ ഹോം ഹെഡ്ലാമ്പുകള്‍, കരുത്തന് എയര്‍ കണ്ടീഷണിംഗ്, മുന്‍ പവര്‍ വിന്‍ഡോകള്‍, AUX യുഎസ്ബി പോര്‍ട്ടുകള്‍, സെന്‍ട്രല്‍ ലോക്കിംഗ് എന്നിങ്ങനെ നീളുന്നതാണ് ഇരു കാറുകളുടെ മറ്റു പ്രത്യേകതകൾ.

Comments