Authored by Web Desk | Last updated: 15 Mar 2018, 12:59 PM | 1 min read
പുതിയ ടിവിഎസ് അപാച്ചെ RTR 160 4V വിപണിയില്‍ എത്തി. 2018 ടിവിഎസ് അപാച്ചെ RTR 160 4V യുടെ ഡൽഹി എക്സ്ഷോറൂം വില 81,490 രൂപ മുതലാണ് ആരംഭിക്കുന്നത്.
മൂന്നു വകഭേദങ്ങളിലായാണ് അപാച്ചെയെ ടിവിഎസ് അണിനിരത്തുന്നത്. 81,490 രൂപ വിലയിൽ കാര്‍ബ്യുറേറ്റര്‍ മുന്‍ ഡിസ്ക് ബ്രേക്ക് പതിപ്പ് എത്തുമ്പോൾ, 84,490 രൂപയാണ് കാര്‍ബ്യുറേറ്റര്‍ പിന് ഡിസ്ക് ബ്രേക്ക് പതിപ്പിന്റെ എക്സ്ഷോറൂം വില. 89,990 രൂപ വിലയിലാണ് അപാച്ചെ RTR 160 4V യുടെ ഫ്യൂവല്‍ ഇഞ്ചക്ടഡ് പിന് ഡിസ്ക് ബ്രേക്ക് പതിപ്പ് ഒരുങ്ങുന്നത്.
പൂജ്യത്തിൽ നിന്നും അറുപതു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഫ്യൂവല്‍ ഇഞ്ചക്ടഡ് പതിപ്പിന് 4.8 സെക്കന്‍ഡുകള്‍ മതി. എന്നാൽ, കാര്‍ബ്യുറേറ്റര്‍ പതിപ്പ് ഇതേ വേഗത 4.73 സെക്കന്‍ഡുകള്‍ കൊണ്ടു പിന്നിടും. ഫ്യൂവല്‍ ഇഞ്ചക്ടഡ് പതിപ്പിന്റെ പരമാവധി വേഗത മണിക്കൂറില്‍ 114 കിലോമീറ്ററാണ്. കാര്‍ബ്യുറേറ്റര്‍ പതിപ്പില്‍ പരമാവധി വേഗത മണിക്കൂറില്‍ 113 കിലോമീറ്ററാണ്.
റേസിംഗ് റെഡ്, മെറ്റാലിക് ബ്ലൂ, നൈറ്റ് ബ്ലാക് നിറങ്ങളിലാണ് 2018 അപാച്ചെ RTR 160 4V ലഭ്യമാവുക. സുസൂക്കി ജിക്സര്‍, ബജാജ് പള്‍സര്‍ NS160, ഹോണ്ട സിബി ഹോര്‍ണറ്റ് 160R, യമഹ FZ-S FI V2.0 എന്നിവരാണ് പുതിയ അപാച്ചെ RTR 160 4V യുടെ പ്രധാന എതിരാളികള്‍.