
കോഴിക്കോട്: പിവി അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. വാട്ടര്‍ തീം പാര്‍ക്കില്‍ അനധികൃത കെട്ടിടങ്ങള്‍ ഉണ്ടെന്നും, വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അന്തിമ സാക്ഷ്യപത്രം ലഭ്യമാക്കിയിട്ടില്ല തുടങ്ങിയ നിര്‍ണായക കണ്ടെത്തലുകളാണ് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്.
പാര്‍ക്കിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റണമെന്നാണ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ക്ക് നിര്‍മ്മാണത്തില്‍ അംഗീകരിച്ച പ്ലാനില്‍ വ്യത്യാസമുണ്ടായതായും കളക്ടര്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, അന്‍വറിന്റെ ഭൂമിയില്‍ വനം ഉള്പ്പെട്ടിട്ടുമണ്ടാ എന്ന വസ്തുത പരിശോധനയ്ക്ക് വിധേയമാക്കണമെന്നും, ഇതില്‍ വ്യക്തത വരുത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് റിപ്പോര്‍ട്ടില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അനധികൃത പാര്ക്കിമനാടു ചേര്‍ന്ന് അന്‍വറിന്റെ പേരില്‍ അനധികൃത ഭൂമിയുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതേതുടര്‍ന്ന് നിയമലംഘനങ്ങളില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ലാന്‍ഡ് അക്വിസിഷന്‍ ഡപ്യൂട്ടി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.






