
തിരുവനന്തപുരം : എക്സൈസ് ഓഫീസുകളില്‍ മദ്യപിച്ച് ജോലിക്ക് ഹാജരാകുന്ന ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. രാത്രികാലങ്ങളില്‍ ജോലി കഴിഞ്ഞു പോകുന്ന വനിത ഓഫീസര്‍മാരെ സുരക്ഷിതമായി വീടുകളില്‍ എത്തിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
ഇക്കാര്യങ്ങള്‍ അടിയന്തരമായി നടപ്പാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹം എക്സൈസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്കി. വനിതാ സിവില്‍ എക്സൈസ് പോലീസ് ഓഫീസര്‍മാര്‍ ജോലി സ്ഥലത്ത് പീഡനത്തിന് ഇരയാകുന്നുവെന്ന പേരു വയ്ക്കാത്ത പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദേശം. അതേസമയം, ആരോപണം അടിസ്ഥാന രഹിതമെന്നാണ് വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയത്.






