
ലണ്ടന്‍: ഓള് ഇംണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സെമിയില്‍ പി.വി സിന്ധുവിന് തോല്‍വി. ജപ്പാന് താരം അകാനെ യഗുമുചിയാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. ആവേശമേറിയ പോരാട്ടത്തില്‍ 21-19, 19-21, 18-21 എന്ന സ്കോറിനാണ് സിന്ധു അടിയറവ് പറഞ്ഞത്. ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമാണ് സിന്ധു തോല്‍വി വഴങ്ങിയത്.
വ്യക്തമായ ആധിപത്യത്തോടെ ആദ്യ ഗെയിം തുടങ്ങിയ സിന്ധു 6-0 നു മുന്നില്‍ എത്തിയതിനു ശേഷം ജപ്പാന് താരം 17-16 എന്ന നിലയിലേക്ക് ഗെയിം എത്തിച്ചു. തുടര്‍ന്നുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ആദ്യ ഗെയിം സിന്ധു സ്വന്തമാക്കി. തുടര്‍ന്ന് രണ്ടാം ഗെയിം നേടി മത്സരത്തില്‍ സമനില പിടിച്ച് ജപ്പാന് താരം തിരിച്ചടിച്ചു. പിന്നാലെ മൂന്നാം ഗെയിം തിരികെ പിടിച്ച് ജപ്പാന് താരം ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. ഇത് ആദ്യമായാണ് സിന്ധു ഓള് ഇംണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സെമിയിലെത്തുന്നത്.






