തിരുവനന്തപുരം: അനിശ്ചിതത്വത്തിലായ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്കു ചാകരയാകുന്നു. തിരുവനന്തപുരത്തു പദ്ധതി കടന്നുപോകുമെന്നു കരുതുന്നിടങ്ങളിലെ പുരയിടങ്ങള്‍ക്കു വിലയില്ലാതായതിനു പുറമേ വസ്തുവില്‍ ഒരു കല്ലുപോലും ഇടാന്‍ കഴിയാത്ത സ്ഥിതിയായതോടെ കിട്ടുന്ന കാശിനു വിറ്റ് നാട്ടുകാര്‍.
ലൈറ്റ്മെട്രോ വരുമെന്നറിഞ്ഞപ്പോള്‍ കോഴിക്കോട്ട് ദേശീയപാതയോരത്തും മെഡിക്കല്‍ കോളജ് റൂട്ടിലും സ്ഥലവില 16 ലക്ഷം വരെയെത്തി. പന്നിയങ്കര, മീഞ്ചന്ത, കല്ലായ് ഭാഗങ്ങളില്‍ ഭൂമാഫിയ ആവശ്യത്തിനു സ്ഥലം വാങ്ങിക്കൂട്ടി. പക്ഷേ, പദ്ധതി നടപ്പാകില്ലെന്നു വന്നതോടെ 16 ലക്ഷത്തിനു വില്പന നടന്നിടങ്ങളില്‍ 12 ലക്ഷം കൊടുക്കാന്‍പോലും ആളില്ല.
മീഞ്ചന്ത മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് വരെയാണു പദ്ധതിക്കായി തെരഞ്ഞെടുത്തിരുന്നത്. ഡി.എം.ആര്.സി. ഓഫീസ് തുറക്കുകയും പ്രാഥമിക സര്‍വേ നടത്തുകയും ചെയ്തിരുന്നു. പന്നിയങ്കരയില്‍ റെയില്‍വേ മേല്പാലവും പൂര്‍ത്തീകരിച്ചിരുന്നു.
തിരുവനന്തപുരത്ത് കഴക്കൂട്ടം, കാര്യവട്ടം, കേശവദാശപുരം, കരമന എന്നിങ്ങനെ ഭൂമിക്കു വലിയ വിലയുണ്ടായിരുന്ന മേഖലകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്.
ഇവിടങ്ങളില്‍ വീടു പണിയണമെങ്കില്‍പ്പോലും പദ്ധതി നടപ്പാക്കാന്‍ ചുമതലപ്പെട്ട കേരള റാപ്പിഡ് റെയില്‍ കോര്പ്പറേഷന് ലിമിറ്റഡിന്റെ അനുമതി വാങ്ങണം. പഞ്ചായത്തുകളിലും നഗരസഭകളിലും വീടുപണിക്ക് അനുമതിക്കായി ചെല്ലുമ്പോള്‍ ഈ കമ്പനിയുടെ അനുമതി വാങ്ങിവരാനാണ് നിര്‍ദേശിക്കുന്നത്. പദ്ധതിയെക്കുറിച്ച് അവ്യക്തത തുടരുന്നതിനാല്‍ അനുമതി നല്‍കാതെ അവരും ഒളിച്ചുകളിക്കുകയാണ്. ദിനം പ്രതി നൂറുക്കണക്കിനു പരാതികളാണ് ഇക്കാര്യത്തില്‍ എം.എല്‍.എമാര്ക്കടക്കം കിട്ടുന്നത്.
നിര്‍ദ്ദിഷ്ട ടെക്നോസിറ്റി മുതലാണ് ലൈറ്റ് മെട്രോ. ടെക്നോപാര്‍ക്കും മറ്റും വന്നതോടെ വികസിച്ച ഇവിടെയാണ് ഭൂമാഫിയയുടെയും കണ്ണ്. അവസരം മുതലാക്കി റോഡരികിലെ പുരയിടങ്ങള്‍ പിന്നാമ്പുറത്തെ വസ്തുവിന്റെ എട്ടിലൊന്നു വിലയ്ക്കുവരെയാണ് അവര്‍ സ്വന്തമാക്കുന്നത്. ഫലത്തില്‍, പദ്ധതി നടപ്പായാലും ഇല്ലെങ്കിലും വലിയ ഗുണഭോക്താക്കള്‍ ഈ റിയല്‍ എസ്റ്റേറ്റ് മാഫിയ തന്നെയാവും.
തിരുവനന്തപുരത്ത് നിര്‍ദ്ദിഷ്ട ടെക്നോസിറ്റി(കഴക്കൂട്ടം) മുതല്‍ കരമനവരെ 22.5 കിലോമീറ്റര്‍ ദൂരത്തിലാണ് ലൈറ്റ്മെട്രോ പദ്ധതി. ചര്‍ച്ച തുടങ്ങി വര്‍ഷം നാലായിട്ടും എങ്ങുമെത്തിയില്ലെന്നു മാത്രം.

Comments