
രാജ്യത്തിന് വേണ്ടി എന്ത് മഹത്തരമായ കാര്യം ചെയ്തിട്ടാണ് ശ്രീദേവി മരിച്ചപ്പോള്‍ അവരുടെ ശരീരത്തില്‍ പതാക പുതപ്പിച്ചതെന്ന് രാജ് താക്കറെ. ശ്രീദേവി മികച്ച അഭിനേതാവായിരുന്നു. എന്നാല്‍ അവര്‍ രാജ്യത്തിന് വേണ്ടി എന്തു ചെയ്തു എന്നായിരുന്നു താക്കറെയുടെ ചോദ്യം.
ശ്രീദേവിയുടെ മരണത്തിന് അമിത പ്രാധാന്യം നല്കി നീരവ് മോദിയുടെ തട്ടിപ്പ് വാര്‍ത്തയില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ശ്രീദേവിയുടെ മരണവാര്‍ത്ത പുറത്ത് വരുന്നതു വരെ നീരവ് മോദിയായിരുന്നു സംസാരം.
എന്നാല്‍ പിന്നീട് അതില്‍ മാറ്റം സംഭവിക്കുകയും ചെയ്തു. ശ്രീദേവിയുടെ ശരിരത്തില്‍ ത്രിവര്‍ണ പതാക പുതപ്പിച്ചതിന് മഹരാഷ്ട്ര സര്‍ക്കാര്‍ പറയുന്നത് പദ്മശ്രീ ലഭിച്ചിട്ടുണ്ടെന്നാണ്. എന്നാല്‍ ഇതെല്ലാം സര്‍ക്കാരിന്റെ കള്ളകളികളാണെന്നും താക്കറെ പറഞ്ഞു.






