
2018 ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഇന്ത്യൻ വിപണിയിൽ. പുതിയ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ ഡൽഹി എക്സ്ഷോറൂം വില 92.60 ലക്ഷം രൂപയാണ്. പുത്തന്‍ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ വരവ് കേവലം VXL വകഭേദത്തില്‍ മാത്രമാണ്.
2018 ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ 3.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനിലാണ് ഒരുങ്ങുന്നത്. എഞ്ചിന് 170 bhp കരുത്തും 410 Nm ടോർക്കും പരമാവധി സൃഷ്ടിക്കാന്‍ സാധിക്കും. പുതിയ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയില്‍ അഞ്ചു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഉള്ളത്. ഈ ഏഴു സീറ്റര്‍ എസ്യുവിയുടെ ഭാരം 2990 കിലോഗ്രാമും ഇന്ധനശേഷി 81 ലിറ്ററൂമാണ്.
പഴയ തലമുറയെക്കാളും 60 mm നീളം അധികനീളം പുതിയ എസ്യുവിയ്ക്കുണ്ട്. 17 മുതല്‍ 19 ഇഞ്ച് വരെയുള്ള പുതിയ അലോയ് വീലുകളും ഇതിലുണ്ട്. ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലുള്ള 4.2 ഇഞ്ച് MID യൂണിറ്റ്, പുതിയ 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, പുതിയ ഡാഷ്ബോര്‍ഡ് ഡിസൈന്‍, പുതിയ സ്റ്റീയറിംഗ് വീല്‍ എന്നിവയാണ് മറ്റ് സവിശേഷതകൾ.
ഗ്രെയ് മെറ്റാലിക്, ബ്ലാക്കിഷ് അഗേഹ ഗ്ലാസ് ഫ്ളെയ്ക്ക്, വൈറ്റ് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, സില്‍വര്‍ മെറ്റാലിക്, ആറ്റിറ്റിയൂഡ് ബ്ലാക് മീക്ക, റെഡ് മീക്ക മെറ്റാലിക്, അവാന്‍ഡ്-ഗാര്‍ഡെ ബ്രോണ്‍സ് മെറ്റാലിക്, വിന്റേജ് ബ്രൗണ്‍ പേള്‍ ക്രിസ്റ്റല്‍ ഷൈന്‍ എന്നീ എട്ടു നിറങ്ങളിലാണ് പുതിയ പ്രാഡോ എത്തുന്നത്.