
ഡാറ്റ്സൺ ഗോയുടെ വില കൂട്ടുമെന്ന് കാർ നിർമ്മാതാക്കളായ നിസാൻ. ഗോ ശ്രേണിയിലുള്ള കാറുകളുടെ വില കൂട്ടാൻ കാരണം കാർ നിർമ്മാണത്തിനുള്ള ഉൽപ്പന്നങ്ങളുടെ വിലവർധനയാണെന്ന് നിസാൻ അറിയിച്ചു. ഡാറ്റ്സൺ ബ്രാൻഡിൽ രണ്ട് ശതമാനം വിലവർധനയാണ് വരുന്നത്. ഏപ്രിൽ ഒന്നാം തീയതി മുതൽ വിലവർധന പ്രാബല്യത്തിലാകുമെന്നാണ് റിപ്പോർട്ട്.
ഏപ്രിൽ മുതൽ നിസാന്റെ മറ്റു പാസഞ്ചർ കാറുകളായ സണ്ണി, മിക്ര, ടെറെനോ, ഡാറ്റ്സൺ ഗോ പ്ലസ്, ഡാറ്റ്സൺ റെഡി-ഗോ എന്നിവയുടെ വിലയും മാറും. കഴിഞ്ഞദിവസം ആഢംബര കാർ നിർമ്മാതക്കളായ ഓഡി ഇന്ത്യയിൽ വിലവർധന പ്രാബല്യത്തിലാക്കിയിരുന്നു. ഇന്ത്യൻ കാർ നിർമ്മാതാക്കളായ ടാറ്റയും കാറുകളുടെ വില കൂട്ടുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടിയത് 60,000 രൂപവരെയാണ് ടാറ്റ കാറുകളുടെ വിലയിൽ മാറ്റമുണ്ടാകുന്നതെന്നാണ് സൂചന.






