മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247, എബ്രിഡ് ഷൈനിന്റെ കാമ്പസ് ചിത്രമായ 'പൂമരം'ത്തിലെ മൂന്നാമത്തെ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. "ഇനിയൊരു കാലത്തേയ്ക്ക്" എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കാർത്തിക് ആണ്. അജീഷ് ദാസൻ രചിച്ച വരികൾക്ക് ലീല എൽ ഗിരിക്കുട്ടൻ ഈണം പകർന്നിരിക്കുന്നു. ഗാനം 24 മണിക്കൂറിനുള്ളിൽ 2.5 ലക്ഷത്തിലധികം വ്യൂസ് നേടി ഇപ്പോൾ യൂട്യൂബിൽ അഞ്ചാം സ്ഥാനത്തു തരംഗമായിരിക്കുകയാണ്.
എബ്രിഡ് ഷൈൻ കഥയെഴുതി സംവിധാനം ചെയ്യുന്ന 'പൂമരം' കാളിദാസ് ജയറാം മലയാളത്തില്‍ നായകനായി അരങ്ങേറുന്ന ചിത്രമാണ്. ഛായാഗ്രഹണം ജ്ഞാനം നിർവഹിച്ചിരിക്കുന്നു. ചിത്രസംയോജനം ചെയ്തിരിക്കുന്നത് കെ ആർ മിഥുനാണ്. ലൈം ലൈറ്റ് സിനിമാസിന്റെ ബാനറിൽ ഡോ.പോള്‍ വര്‍ഗ്ഗീസും എബ്രിഡ് ഷൈനും ചേർന്നാണ് 'പൂമരം' നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.






