
കൊച്ചി: നെഹ്റു കോളജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയുടെ സ്മാരകം മൂന്നാഴ്ചയ്ക്കുള്ളില്‍ പൊളിച്ചു നീക്കാന്‍ ഹൈക്കോടതി ഉത്തരവ്. പാമ്പാടി തിരുവില്വാമല സ്വദേശി കൃഷ്ണന്‍കുട്ടി നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
സ്മാരകം പൊളിച്ചു നീക്കാനുള്ള തൃശൂര്‍ ആര്‍ഡിഒയുടെ ഉത്തരവ് പോലീസ് പാലിക്കുന്നില്ലെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. പാമ്പാടി പെരിങ്ങോട്ടുകുറിശ്ശി റോഡിനോടു തൊട്ടുചേര്‍ന്നുള്ള സ്മാരകം അപകടമുണ്ടാക്കുമെന്നാരോപിച്ച് ഹര്ജിക്കാരന് ആര്‍ഡിഒയ്ക്ക് പരാതി നല്‍കിയിരുന്നു. ആര്‍ഡിഒ സ്മാരകം നീക്കാന്‍ പഴയന്നൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ക്ക് നിര്‍ദേശം നല്കി. ഇതു പാലിച്ചില്ലെന്നാണ് ആരോപണം.






