
ഒരു മെക്സിക്കന്‍ അപാരത, ഗോദ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായ ടൊവിനോ തോമസ് അഭിനയിക്കുന്ന പുതിയ ചിത്രമാണ് 'അഭിയുടെ കഥ അനുവിന്റെയും.
' ബി.ആര്. വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തോടൊപ്പം തമിഴിലും നിര്‍മ്മിക്കുന്നു. അങ്ങനെ ടൊവിനോ തോമസ് ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമായിരിക്കുമിത്.
പിയ ബാജ്പയാണ് നായിക. ഒരു ഇടവേളയ്ക്കുശേഷം ബാജ്പയ് അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ്. യൂഡിലി ഫിലിംസിന്റെ ബാനറില്‍ സരിഗമ ഇന്ത്യാ ലിമിറ്റഡ് അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ മറ്റു താരങ്ങള്‍ക്കൊപ്പം പ്രഭു, രോഹിണി, സുഹാസിനി എന്നിവരും ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സോഫ്റ്റ്വെയര് എഞ്ചിനീയര്‍ അഭി എന്ന കഥാപാത്രത്തെയാണ് ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. അഭി മലയാളിയാണ്. ഇപ്പോള്‍ ചെന്നൈയിലാണ് താമസം.
ബിസിനസ്സുകാരായ മാതാപിതാക്കളുടെ സമ്പന്ന കുടുംബത്തില്‍ ജനിച്ച അഭി ചെന്നൈ നഗരത്തില്‍ ഒറ്റയ്ക്ക് തോന്നിയപടി ജീവിക്കുന്നു. ഇന്നത്തെ ചെറുപ്പക്കാരുടേതുപോലെയുള്ള ഒരു ബോറന് ജീവിതം. അയല്‍ക്കാരായി പാലക്കാട്ടുകാരായ ദമ്പതികളുണ്ട്. അവരാണ് ഇപ്പോ അഭിയുടെ മാതാപിതാക്കള്‍.
ഇതിനിടയിലാണ് സോഷ്യല്‍ മീഡിയായിലൂടെ അബി അനുവിനെ പരിചയപ്പെടുന്നത്. വാഗമണിന്റെ അടുത്തുള്ള ഒരു ഗ്രാമത്തിലെ കര്‍ഷകയായ പെണ്‍കുട്ടിയാണ് അനു. കൃഷിക്കാരിയായി ജീവിക്കുന്ന അമ്മയാണ് അനുവിന്റെ പ്രചോദനം.
അമ്മയുടെ സഹായത്തോടെ അനു കാര്ഷികവിജ്ഞാനത്തില് ഉന്നതപഠനം നേടി നാട്ടില്‍തന്നെ സ്വന്തമായി ജൈവകൃഷി ചെയ്യുകയാണ്.
ജൈവകൃഷി ഗുണങ്ങളെപ്പറ്റി അനുതന്നെയാണ് സോഷ്യല്‍ മീഡിയായിലൂടെ പ്രചാരണം നടത്തുന്നത്. സോഷ്യല്‍ മീഡിയായിലൂടെ അനുവിന് നല്ലതും ചീത്തയുമായ പ്രതികരണങ്ങള്‍ ഉണ്ടാകാറുണ്ട്.
അങ്ങനെയാണ് അനുവും അഭിയും പരിചയപ്പെടുന്നത്. ആ സൗഹൃദം കലശലായ പ്രണയത്തില്‍ അവസാനിക്കുകയായിരുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലവും ഹൃദയസ്പര്‍ശിയുമായ മുഹൂര്‍ത്തങ്ങളാണ് അഭിയുടെ കഥ അനുവിന്റെയും എന്ന ചിത്രത്തില്‍ ബി.ആര് വിജയ് മല്യ ദൃശ്യവല്‍ക്കരിക്കുന്നത്.
അഭിയായി ടൊവിനോ തോമസും അനുവിന്റെ വേഷത്തില്‍ പിയാ ബാജ്പയും അയല്‍ക്കാരായി പ്രഭുവും രോഹിണിയും അനുവിന്റെ അമ്മയായി രോഹിണിയും അഭിനയിക്കുന്നു.
ഉദയഭാനു മഹേശ്വരന് തിരക്കഥയെഴുതുന്ന ഈ ചിത്രത്തില്‍ അഗിലന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ധരണ്‍ സംഗീതം പകരുന്നു. എഡിറ്റര്‍ സുനില്‍ ശ്രീനായര്‍, വസ്ത്രാലങ്കാരം- ജയലക്ഷ്മി സുന്ദരേശന്, സ്റ്റില്‍സ്- രവി, പരസ്യ- ജയറാം, സൗണ്ട് ഡിസൈനര്‍- ആന്റണി ബി. ജയറൂബന്, സൗണ്ട് മിക്സിംഗ്- തപസ് നായക്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ശിവ യാദവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സന്തോഷ് ശിവന്. വിക്രം മെഹ്റ, ബി.ആര്. വിജയലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന അഭിയുടെ കഥ അനുവിന്റെയും കേരളത്തില്‍ ഇഫോര്‍ എന്റര്ടെയ്ന്മെന്റ് തിയേറ്ററിലെത്തിക്കും.
-എ.എസ്. ദിനേശ്