
സ്പീഡ് ത്രില്‍സ് ബട്ട് കില്സ്എന്നത് പോലിസിന്റെ ജാഗ്രതാ നിര്‍ദേശമാണ്. ശരിയാണു വേഗം നല്ലതാണ്. അപകടമുണ്ടാകുമ്പോള്‍ എപ്പോഴും ആദ്യം കുറ്റപ്പെടുത്തുന്നതു വാഹനത്തേയാണ്. എന്നാല്‍ വാഹനത്തിന്റെയാണോ ശരിക്കും കുറ്റം. അല്ലെന്നു പറയണം. കാരണം വാഹനങ്ങളുടെ കരുത്ത് വര്‍ധിക്കുമ്പോള്‍ അതിനായുള്ള സുരക്ഷാ ക്രമീകരണങ്ങളും കമ്പനി വര്‍ധിപ്പിക്കുന്നുണ്ട്. അപ്പോള്‍ കുറ്റം ഡ്രൈവിങ്ങിനു തന്നെയാണ്. ഓരോ ഇരുചക്ര വാഹനങ്ങള്‍ക്കും കമ്പനി നിര്‍ദേശിച്ചിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളുണ്ട്. രണ്ടു ലക്ഷം രൂപയില്‍ വരുന്ന കേരളത്തില്‍ ലഭ്യമായ മുന്‍നിര സൂപ്പര്‍ ബൈക്കുകളാണ് ചുവടെ കുറിക്കുന്നത്.
*** വൈ.സെഡ്.എഫ്. ആര്- 15
നിര്‍മാതാക്കള്‍: യമഹ
ശ്രേണി: വേര്‍ഷന്‍ 3.0
ഉയര്‍ന്ന വേഗം: മണിക്കൂറില്‍ 136 കിലോമീറ്റര്‍
എന്ജിന്: 155 സി.സി. സിങ്കിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ്
ഗിയര്‍: ആറ്
സവിശേഷത: പ്രകടനം വര്‍ധിപ്പിക്കുന്നതിനായി വേരിബിള്‍ വാല്യു ആക്ചേഷന് ടെക്നോളജി ഉപയോഗിച്ചു.
വില: 1.25 ലക്ഷം
*** ഡ്യൂക്ക് 250
നിര്‍മാതാക്കള്‍: കെ.ടി.എം.
ശ്രേണി: നേക്കഡ് സ്പോര്‍ട്സ്
ഉയര്‍ന്ന വേഗം: മണിക്കൂറില്‍ 138 കിലോമീറ്റര്‍
എന്ജിന്: 248.8 സി.സി. സിങ്കിള്‍ സിലിണ്ടര്‍
ഗിയര്‍: ആറ്
സവിശേഷത: 29.5 ബി.എച്ച്.പി. പവര്‍, 24 എന്‍.എം. ടോര്‍ക്ക്
വില: 1.78 ലക്ഷം
*** ആര്.സി. 200
നിര്‍മാതാക്കള്‍: കെ.ടി.എം.
ശ്രേണി: നേക്കഡ് സ്പോര്‍ട്സ്
ഉയര്‍ന്ന വേഗം: മണിക്കൂറില്‍ 140 കിലോമീറ്റര്‍
എന്ജിന്: 199.5 സി.സി. സിങ്കിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ്
ഗിയര്‍: ആറ്
സവിശേഷത: 24.6 ബി.എച്ച്.പി. പവര്‍, 19.2 എന്‍.എം. ടോര്‍ക്ക്
വില: 1.77 ലക്ഷം
*** മോജോ എക്സ്.ടി. 300
നിര്‍മാതാക്കള്‍: മഹീന്ദ്ര
ശ്രേണി: മോജോ സ്പോര്‍ട്സ്
ഉയര്‍ന്ന വേഗം: മണിക്കൂറില്‍ 155 കിലോമീറ്റര്‍
എന്ജിന്: 295 സി.സി. സിങ്കിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ്
ഗിയര്‍: ആറ്
സവിശേഷത: 27 ബി.എച്ച്.പി. പവര്‍, 30 എന്‍.എം. ടോര്‍ക്ക്
വില: 1.74 ലക്ഷം
*** ഡൊമിനോര്‍ 400
നിര്‍മാതാക്കള്‍: ബജാജ്
ശ്രേണി: നേക്കഡ് സ്പോര്‍ട്സ് ക്രൂസര്‍
ഉയര്‍ന്ന വേഗം: മണിക്കൂറില്‍ 156 കിലോമീറ്റര്‍
എന്ജിന്: 373 സി.സി. സിങ്കിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ്
ഗിയര്‍: ആറ്
സവിശേഷത: 34.5 ബി.എച്ച്.പി. പവര്‍, 35 എന്‍.എം. ടോര്‍ക്ക്
വില: 1.42 ലക്ഷം(സ്റ്റാന്‍ഡേര്‍ഡ്),
1.55 ലക്ഷം(എ.ബി.എസ്.)




