
മഹീന്ദ്ര ജാവ ബൈക്കുകളെ ഇന്ത്യയിൽ അണിനിരത്തുന്നു എന്ന വാർത്ത പുറത്തുവന്ന മുതൽ ബൈക്ക് പ്രേമികൾ സന്തോഷത്തിലാണ്. മഹീന്ദ്ര ഈ ബൈക്കുകളെ അടുത്ത വർഷത്തോടെ നിരത്തിലെത്തിക്കും. ജാവ ബൈക്കുകളുടെ നിർമ്മാണം മധ്യപ്രദേശിലെ പീതാമ്പൂർ മഹീന്ദ്ര പ്ലാന്റൽ നിന്നായിരിക്കും ആരംഭിക്കുക.
ഉത്പാദന ചെലവ് കുറയ്ക്കാൻ പ്രാദേശികമായി നിർമ്മിക്കാനുള്ള പദ്ധതിയിലാണ് മഹീന്ദ്ര. ജാവ ബൈക്കുകളുടെ വില രണ്ടു ലക്ഷം മുതൽ മൂന്നു ലക്ഷം രൂപ വരെ ആയിരിക്കും. റോയൽ എൻഫീൽഡിന്റെ അധീനതയിലുള്ള 250-500 സിസി ശ്രേണി ലക്ഷ്യമിട്ടാണ് ജാവയുടെ വരവ്. മോജോ XT300, മോജോ UT300 ബൈക്കുകളിലുള്ള 300 സിസി ലിക്വിഡ് കൂൾഡ് എൻജിൻ തന്നെയായിരിക്കും ജാവ ബൈക്കുകൾക്ക് കരുത്ത് നൽകുക.






