സുസൂക്കി പുതിയ ബർഗ്മാൻ സ്ട്രീറ്റ് സ്കൂട്ടറിനെ ഇന്ത്യയിൽ എത്തിക്കാനുള്ള നീക്കത്തിലാണ്. ഇന്ത്യയിലെ 125 സിസി ശ്രേണി ലക്ഷ്യമിട്ടാണ് ബർഗ്മാൻ സ്ട്രീറ്റ് എത്തുന്നത്. സുസൂക്കി ബർഗ്മാൻ സ്ട്രീറ്റ് സ്കൂട്ടറിനെ ഇക്കഴിഞ്ഞ ഓട്ടോ എക്സ്പോയിലായിരുന്നു ഇന്ത്യക്കാർക്ക് പരിചയപ്പെടുത്തി നൽകിയത്. മാക്സി സ്കൂട്ടർ ഡിസൈനിലാണ് ബർഗ്മാൻ സ്ട്രീറ്റ് അവതരിച്ചിരിക്കുന്നത്.
മുൻഭാഗത്തെ വലിയ ഏപ്രൺ ആണ് സ്കൂട്ടറിന് ഒരു തടിച്ച രൂപം നൽകുന്നത്. ഏപ്രണിൽ തന്നെയാണ് ഹെഡ് ലാമ്പിന്റെയും സ്ഥാനം. യൂറോപ്യൻ ശൈലിയിലുള്ള ഡിസൈൻ, പ്രീമിയം ഫീച്ചർ കൂടാതെ ആദ്യത്തെ മാക്സി സ്കൂട്ടർ എന്നീ വിശേഷണങ്ങളുമായാണ് ബർഗ്മാൻ സ്ട്രീറ്റ് എത്തുന്നത്. പുതിയ ഹാൻഡിൽ ബാർ, വിൻഡ് സ്ക്രീൻ, എൽഇഡി ഹെഡ് ലാമ്പ് വലുപ്പമേറിയ സീറ്റ്, സ്റ്റൈലിഷ് ടെയിൽ ലാമ്പ്, 12 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് പ്രധാനപ്പെട്ട സവിശേഷതകൾ.

124.3 സിസി സിങ്കിൾ സിലിണ്ടർ എയർകൂൾഡ് എൻജിനാണ് ബർഗ്മാൻ സ്ട്രീറ്റിന് കരുത്തേകുന്നത്. സസ്പെൻഷൻ നിർവഹിക്കുന്നത് മുന്നിൽ ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ സിങ്കിൾ ഷോക്ക് അബ്സോർബറുകളുമാണ്. ബ്രേക്കിങ് സാധ്യമാക്കാൻ ഡിസ്ക് ബ്രേക്കും ഇടംതേടിയിട്ടുണ്ട്. ഹോണ്ട ഗ്രാസിയ, ടിവിഎസ് എൻടോർഖ് എന്നീ സ്കൂട്ടറുകൾക്കായിരിക്കും ബർഗ്മാൻ സ്ട്രീറ്റിന്റെ പ്രധാന എതിരാളികൾ.

Comments