
ന്യൂഡല്ഹി : സിബിഎസ്ഇ ചോദ്യപേപ്പര് ചോര്ച്ചയില് രാജ്യമാകെ പ്രതിഷേധം അലയടിക്കുന്നു. ഡല്ഹി ജന്തര് മന്ദറില് നിരവധി വിദ്യാര്ത്ഥികളും രക്ഷിതാക്കളും സിബിഎസ്ഇക്കെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. രണ്ട് പരീക്ഷകളുടേത് മാത്രമല്ല, എല്ലാ പരീക്ഷകളുടെയും ചോദ്യപേപ്പര് ചോര്ന്നിട്ടുണ്ടെന്നാണ് ഇവരുടെ ആരോപണം.
സിബിഎസ്ഇ എല്ലാ പരീക്ഷകളും വീണ്ടും നടത്തണമെന്നും, എല്ലാ വിഷയങ്ങളുടേയും ചോദ്യപേപ്പറുകള് പരീക്ഷയ്ക്ക് തൊട്ടുമുന്പ് ചോര്ന്നതായും ചില വിദ്യാര്ത്ഥികള് പറഞ്ഞു. ഞങ്ങള്ക്ക് നീതി ലഭിക്കണം എന്ന മുദ്രാവാക്യവുമായാണ് നൂറുകണക്കിന് വിദ്യാര്ത്ഥികളും രക്ഷിതാക്കളും ജന്തര് മന്ദറില് സംഘടിച്ചത്. ഒന്നുകില് സിബിഎസ്ഇ എല്ലാ പരീക്ഷകളും വീണ്ടും നടത്തുക, അല്ലെങ്കില് ഒരു പരീക്ഷയും രണ്ടാമത് നടത്താതിരിക്കുക എന്നതാണ് ഇവരുടെ ആവശ്യം. ചോദ്യപേപ്പര് ചോര്ച്ച ആവര്ത്തിക്കുന്നത് സിബിഎസ്ഇയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയതായും കുട്ടികള് പറഞ്ഞു.







Comments