
പാലക്കാട്: നടുറോഡില്‍ കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. കോഴിക്കോട്-പാലക്കാട് റൂട്ടില്‍ മണ്ണാര്‍കാടിന് അടുത്ത് വച്ചാണ് സംഭവം. കെ.എസ്.ആര്.ടി.സി ബസ് തടഞ്ഞു നിര്‍ത്തി യുവാവ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. യുവാവിന്റെ അടിയേറ്റ് രക്തം വാര്‍ന്ന ഡ്രൈവര്‍ അബൂബക്കറിനെ മണ്ണാര്‍ക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോടേക്ക് പോകുകയായിരുന്ന ബസിലെ ഡ്രൈവറാണ് മര്‍ദ്ദനത്തിനിരയായത്. വിവാഹ സംഘത്തിന്റെ വാഹനവുമായി ബസ് ഉരസിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ആര്.ടി.സി എം.ഡി ്എ. ഹേമചന്ദ്രന് പാലക്കാട് എസ്.പിക്ക് നിര്‍ദ്ദേശം നല്കി.






