ന്യൂഡൽഹി: ചോദ്യപേപ്പർ ചോർന്നത് മൂലം മാറ്റിവെച്ച സി.ബി.എസ്.ഇ പ്ലസ് ടു ഇക്കണോമിക്സ് പരീക്ഷ അടുത്ത ഏപ്രിൽ 25ന് നടക്കും. കണക്കിന് പുന:പരീക്ഷ വേണോയെന്ന കാര്യത്തിൽ 15 ദിവസത്തിനകം തീരുമാനമെടുക്കും. സി.ബി.എസ്.ഇ. ചോദ്യപേപ്പർ ചോർന്നുവെന്ന് സംശയിക്കുന്ന ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ മാത്രമായിരിക്കും കണക്ക് പുന:പരീക്ഷ നടത്തുകയെന്നും ആവശ്യമെങ്കിൽ ജൂലൈയിലായിരിക്കും ഇത് നടത്തുകയെന്നും വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.






