
പുതിയ മൂന്ന് ഫോണുകളെ കൂടി നോക്കിയ അവതരിപ്പിക്കുന്നു. ഏപ്രിൽ നാലിനാണ് അവതരണം എന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്.
2018 നോക്കിയ 6, നോക്കിയ 7 പ്ലസ്, നോക്കിയ 8 സിറോക്കോ എന്നീ ഫോണുകളുമായാണ് നോക്കിയ എത്തുന്നത്. നോക്കിയ 6, 7 പ്ലസ് മോഡലുകൾ മിഡ് റേഞ്ച് വിലയിൽ ഉള്ളതും നോക്കിയ 8 സിറോക്കോ പ്രീമിയം മോഡലുമാണ്. ഏറ്റവും കുറഞ്ഞ വിലയ്ക്ക് അവതരിച്ച ആൻഡ്രോയിഡ് ഓറിയോ ഗോ എഡിഷൻ ആണ് നോക്കിയ അവതരിപ്പിച്ച ഒടുവിലത്തെ ഫോൺ.
5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെ, സ്നാപ്ഡ്രാഗൺ 630 പ്രോസസർ, 3/4ജിബി റാം, 3000എംഎഎച്ച് ബാറ്ററി, 16MP റിയർ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ എന്നിവയാണ് നോക്കിയ 6 (2018) സവിശേഷതകൾ. 6 ഇഞ്ച് ഫുള്ൾ എച്ച്ഡി ഡിസ്പ്ലെ, ആൻഡ്രോയിഡ് 8.0 ഒറിയോ ഒഎസ്, സ്നാപ്ഡ്രാഗൺ 660 പ്രോസസർ, 4ജിബി റാം, 12MP റിയർ ക്യാമറ, 3800mAh ബാറ്ററി എന്നിവയാണ് നോക്കിയ 7 പ്ലസ് സവിശേഷതകൾ. 5.5 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്പ്ലെ, സ്നാപ്ഡ്രാഗൺ 835 പ്രോസസർ, 6ജിബി റാം, 128ജിബി സ്റ്റോറേജ്, 3250 എംഎഎച്ച് ബാറ്ററി എന്നിവയാണ് നോക്കിയ 8 സിറോക്കോ സവിശേഷതകൾ.






