
പുതുതലമുറ നിസാന്‍ മൈക്ര പോയ വര്‍ഷമാണ് ആഗോള വിപണിയില്‍ എത്തുന്നത്. ഇന്ത്യയില്‍ ബജറ്റ് വിലയില്‍ മൈക്രയെ അവതരിപ്പിക്കാനാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ നിസ്സാനിന്റെ ശ്രമം. വരാനിരിക്കുന്ന പുതിയ ഇന്ത്യന്‍ മൈക്രയ്ക്ക് ചെലവു കുറഞ്ഞ CMF-A അടിത്തറയാണ് ആധാരമാവുക. എന്നാൽ, നിസാന്‍ V അടിത്തറയിലാണ് യൂറോപ്യന്‍ മൈക്രകളുടെ ഒരുക്കം.
ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ പോലുള്ള സവിശേഷതകൾ നിസാന്‍ മൈക്രയില്‍ പ്രതീക്ഷിക്കാം. എബിഎസ്, എയര്‍ബാഗ് സംവിധാനങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി മൈക്ര വേരിയന്റുകളില്‍ ഒരുങ്ങും. പുതിയ മൈക്രയിലും നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് തന്നെയാകും ലഭ്യമാവുക.
മൈക്ര ഘടകങ്ങളുടെ പ്രാദേശിക സമാഹരണം പരമാവധി വര്‍ധിപ്പിക്കാനും നിസാന്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. വില കുറയ്ക്കുന്നതില്‍ ഈ നടപടി നിര്‍ണായകമാകും. ഇന്ത്യയില്‍ മാരുതി ബലെനോ, ഹ്യുണ്ടായി എലൈറ്റ് i20, ഹോണ്ട ജാസ് മോഡലുകളാണ് പുതുതലമുറ മൈക്രയുടെ പ്രധാന എതിരാളികൾ.






