
അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങുമെല്ലാം അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് എല്ലാര്‍ക്കുമറിയാം. അമിത വേഗത്തില്‍ എത്തുന്ന കാര്‍ അശ്രദ്ധമായി റോഡ് മറികടക്കുന്ന ബൈക്കിനെ ഇടിച്ചാല്‍ ആരാകും കുറ്റക്കാര്‍?. ഇടറോഡുകളില്‍ നിന്നു പ്രവേശിക്കുമ്പോഴും, വാഹനങ്ങള്‍ മുറിച്ചു കടക്കുമ്പോള്‍ ഒരുപാട് കാര്യങ്ങളുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.
മംഗലാപുരത്തെ ഉടുപ്പി എന്‍എച്ച് 66-ല്‍ നടന്ന അപകടകട്ടിന്റെ വിഡിയോയാണിപ്പോള്‍ സമൂഹ മാധ്യങ്ങളില്‍ വൈറലാകുന്നത്. നാലുവരി പാത മുറിച്ച് കടക്കാന്‍ ശ്രമിക്കുന്ന ബൈക്ക് ആദ്യം ഇടം വലം നോക്കിയാണ് ഹൈവേയില്‍ പ്രവേശിക്കുന്നതെങ്കിലും മീഡിയനില്‍ നിന്ന് നോക്കാതെ അശ്രദ്ധമായി മുന്നോട്ടെടുക്കുകയായിരുന്നു.
ഹൈവേയിലൂടെ വേഗത്തില്‍ എത്തിയ വാഹനം ബ്രേക്ക് പിടിച്ചെങ്കിലും അപകടം ഒഴിവാക്കാനായില്ല. ബൈക്ക് യാത്രകരെ ഇടിച്ച് തെറിപ്പിച്ച് മുന്നോട്ടു നീങ്ങിയാണ് കാര്‍ നിന്നത്. പരിമിത വേഗതയിലായിരുന്നെങ്കില്‍ ഒരു പക്ഷേ വാഹനം നിര്‍ത്താന്‍ സാധിക്കുമായിരുന്നു. റോഡ് വക്കിലെ കെട്ടിടത്തിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.






