രാവിലെ എഴുന്നേറ്റപ്പോള്‍ മനീഷിനു കഠിനമായ തൊണ്ടവേദന. പെട്ടെന്ന് അവന്റെ മനസില്‍ ഭീതിപടര്‍ന്നു.
ഇതു വല്ല കാന്‍സറിന്റെയും ലക്ഷണമായിരിക്കുമോ?
എന്തായാലും ഓഫീസില്‍ പോകുന്നതിനു മുമ്പ് അവന് ഡോക്ടറെ ചെന്നു കണ്ടു.
പരിശോധനയ്ക്കുശേഷം ഡോക്ടര്‍ ചിരിച്ചുകൊണ്ടു പറഞ്ഞു:
''ഡോ... താന്‍ പേടിക്കേണ്ട കാര്യമൊന്നുമില്ല. ഇതു പനിയുടേതാണ്. ഏതായാലും സംശയം തോന്നിയയുടന്‍ വന്നതു നന്നായി. ഇനി പേടിക്കേണ്ടല്ലോ.''
ഒരു നോട്ടീസ് അയാളുടെ കൈയില്‍ കൊടുത്തുകൊണ്ട് ഡോക്ടര്‍ തുടര്‍ന്നു:
''ക്യാന്‍സര്‍ ശരീരത്തിന്റെ പല ഭാഗങ്ങളെയും ബാധിക്കാം. അവയുടെ കാരണങ്ങളും ലക്ഷണങ്ങളും വ്യത്യസ്തവുമാണ്. താനിതൊന്നു വായിച്ചുനോക്ക്.''
തൊണ്ടയിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങളാണ് നോട്ടീസില്‍ ഉണ്ടായിരുന്നത്. അവ ഇപ്രകാരമാണ്.
1. കോള്‍ഡും തൊണ്ടയിലെ അണുബാധയും ചിലപ്പോള്‍ ശബ്ദം മാറാന്‍ ഇട വരുത്തിയേക്കും. എന്നാല്‍ ഇവയൊന്നുമില്ലാതെ ശബ്ദം മാറുന്നത് തൊണ്ടയെ ബാധിക്കുന്ന കാന്‍സറിന്റെ ലക്ഷണമാകാം.
2. തൊണ്ടയില്‍ എപ്പോഴും പ്രത്യേക തരത്തില്അസ്വസ്ഥതയുണ്ടാകുന്നത് കാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ്. വ്യക്തമായ കാരണം കണ്ടെത്താന്‍ കഴിയാതെ തൊണ്ടയില്‍ കരുകരുപ്പ് അനുഭവപ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ കാണണം.
3. തൊണ്ടയില്‍ വരുന്ന ട്യൂമര്‍ നിമിത്തം ഭക്ഷണവും വെള്ളവും ഇറക്കാന്‍ പ്രയാസം നേരിടും. ശ്വസിക്കുമ്പോള്‍ വ്യത്യസ്തമായ ശബ്ദങ്ങളുണ്ടാകുന്നതും തൊണ്ടയിലെ കാന്‍സറിന്റെ ലക്ഷണമാകാം.
4. വിട്ടുമാറാത്ത ചുമ ചിലപ്പോള്‍ തൊണ്ടയിലെ കാന്‍സറിന്റെ ലക്ഷണമാകാം. എപ്പോഴും പുക വലിക്കുന്നവരുടേതിനു സമാനമായ ചുമയായിരിക്കും തൊണ്ടയില്‍ കാന്‍സര്‍ വരുന്നവരുടേതും. മറ്റു രോഗങ്ങളില്ലാതെ നിരന്തരം ഉണ്ടാകുന്ന ചുമ കാന്‍സറിന്റെ ലക്ഷണമാണോ എന്നു സംശയിക്കണം.






