
തിങ്കളാഴ്ച നടക്കുന്ന ദളിത് ഹര്‍ത്താലിന് പരസ്യ പിന്തുണയുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ മാര്‍ ഗീവര്‍ഗ്ഗീസ് കൂറിലോസ്. പട്ടികജാതി-വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നത് ഇന്ന് ദളിതര്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ ആക്കം കൂട്ടും എന്നുള്ളതുകൊണ്ട് ആ നീക്കത്തെ എതിര്‍ക്കേണ്ടത് ആവശ്യമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കൂറിലോസ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഫെയ്സ്ബുക്ക് പേജിലാണ് ദളിത് ഹര്‍ത്താലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് സ്വകാര്യ ബസ് ഫെഡറേഷനും, വ്യാപാരി സംഘടനയും വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ രൂക്ഷവിമര്‍ശനം ഉയരുകയാണ്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പട്ടികജാതി/ പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമത്തിൽ വെള്ളം ചേർക്കുന്നത് ഇന്ന് ദളിതർ അനുഭവിക്കുന്ന പീഢനങ്ങളുടെ ആക്കം കൂട്ടും എന്നുള്ളതുകൊണ്ട് ആ നീക്കത്തെ എതിർക്കേണ്ടത് സാമൂഹിക നീതിയിൽ വിശ്വസിക്കുന്ന ഓരോ വ്യക്തിയുടെയും കടമയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു . ഈ ആവശ്യം മുൻനിർത്തി വിവിധ ദളിത് സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്തിരിക്കുന്ന തിങ്കളാഴ്ചത്തെ ഹർത്താലിന് എന്റ ഐക്യദാർഢൃവും പിന്തുണയും അറിയിക്കുന്നു.
In support of the call for hartal on Monday called by various Dalit organizations to protest against the attempts to dilute the provisions in the SC/ST atrocities prevention act.
Jai Bhim






