
ഗോള്‍ഡ്കോസ്റ്റ്(ഓസ്ട്രേലിയ): 21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ വാരി ഇന്ത്യ. നാലാം ദിനത്തിലെ രണ്ടു സ്വര്‍ണ്ണവും ഒരു വെള്ളിക്കും പിന്നാലെ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ രവി കുമാര്‍ വെങ്കലം നേടി.
ഇതോടെ ആറു സ്വര്‍ണ്ണവും രണ്ടു വെള്ളിയും രണ്ടു വെങ്കലവും നേടി ഇന്ത്യയുടെ ആകെ മെഡല്‍നേട്ടം പത്തായി. 2014 ഗ്ലാസ്കോ കോമണ്‍വെല്‍ത്തില്‍ രവി കുമാറിന് പോയിന്റിന്റെ വ്യത്യാസത്തിലാണ് മെഡല്‍ നഷ്ടമായി നാലാം സ്ഥാനത്തായത്. ആ നഷ്ടം ഗോള്‍ഡ് കോസ്റ്റില്‍ രവി കുമാര്‍ തിരിച്ചു പിടിച്ചു. ഇതേ ഇനത്തില്‍ മത്സരിച്ച ദീപക് കുമാര്‍ ആറാം സ്ഥാനത്തായി.






