
ഗോള്‍ഡ്കോസ്റ്റ്: ഗോള്‍ഡ് കോസ്റ്റിലെ കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിയില്‍ ഇന്ത്യയെ നാണം കെടുത്തി ജിംനാസ്റ്റിക്സ് ടീം. ജിംനാസ്റ്റിക്സിനായി ധരിച്ച വസ്ത്രത്തില്‍ ഇന്ത്യയുടെ ദേശീയ ചിഹ് നമില്ലാത്തതിനാല് ടീമിന്റെ പോയിന്റ് വെട്ടിക്കുറയ്ക്കുകയായിരുന്നു.
അരുണ ബുദ്ധ റെഡ്ഡി, പ്രണിതി നായിക്, പ്രണിതി ദാസ് എന്നിവര്‍ അടങ്ങിയ ടീമാണ് ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കിയത്. അതേസമയം ഒരേ പോലുള്ള ജിംനാസ്റ്റിക്സ് വസ്ത്രം ധരിക്കാത്തതിനെ തുടര്‍ന്ന് വനിതാ ടീമിനത്തിലും ഇന്ത്യക്ക് പെനാല്‍റ്റി പോയിന്റ് ലഭിച്ചു.
നേരത്തെ ടീം തിരഞ്ഞെടുപ്പിനെ ചൊല്ലിയും ജിംനാസ്റ്റിക്സ് ഫെഡറേഷനില്‍ തര്‍ക്കമുണ്ടായിരുന്നു. ഫെഡറേഷനിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് അന്താരാഷ്ട്ര ഫെഡറേഷന് ഇടപെടുകയും ഒരു ടീമിനെ ഗോള്‍ഡ് കോസ്റ്റിലേക്ക് അയയ്ക്കുകയും ചെയ്യുകയായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് പോലൊരു വേദിയില്‍ ഇത്രയും ഉത്തരവാദിത്വമില്ലാതെ താരങ്ങളും പരിശീലകരും പെരുമാറിയത് അത്ഭുതപ്പെടുത്തിയെന്ന് ദീപ കര്‍മാകറുടെ പരിശീലകന് ബിശ്വേശര്‍ നന്ദി പ്രതികരിച്ചു.






