
യമഹ ഫസീനോ രണ്ടു പുതിയ നിറങ്ങളില്‍ കൂടി എത്തുന്നു. ഡാപ്പര്‍ ബ്ലൂ, ഗ്ലാമറസ് ഗോള്‍ഡ് നിറങ്ങളില്‍ ഫസീനോയെ യമഹ അവതരിപ്പിച്ചു. പുതിയ ഫസീനോ നിറഭേദങ്ങളുടെ വിലയില്‍ മാറ്റമില്ല. യമഹ ഫസീനോയുടെ ഡല്‍ഹി എക്സ്ഷോറൂം വില 54,593 രൂപയാണ്.
ചെറിയ മാറ്റങ്ങള്‍ ഫസീനോ നേടിയിട്ടുണ്ട്. മുന്നില്‍ ഒരുങ്ങിയിട്ടുള്ള ബ്ലാക് പാനലുകളും വെന്റുകളുമാണ് മാറ്റങ്ങളില്‍ പ്രധാനം. ഡ്യൂവല്‍ ടോണ്‍ സീറ്റ് കവറും പുതിയ ഫസീനോയില്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍, എഞ്ചിനില്‍ കാര്യമായ മാറ്റങ്ങളില്ല.
നിലവിലുള്ള 113 സിസി എയര്‍ കൂള്‍ഡ് 'ബ്ലൂ കോര്‍' എഞ്ചിനിലാണ് ഫസീനോ എത്തുന്നത്. എഞ്ചിന് പരമാവധി 7 bhp കരുത്തും 8.1 Nm ടോര്‍ക്കും സൃഷ്ടിക്കാനാവും. മുന്നില്‍ ടെലിസ്കോപിക് ഫോര്‍ക്കുകളും പിന്നില്‍ സിംഗിള്‍ ഷോക്ക് അബ്സോര്‍ബറും ഫസീനോയില്‍ സസ്പെന്ഷന് നിറവേറ്റും. 66 ലിറ്ററാണ് ഫസീനോയില്‍ യമഹ പറയുന്ന ഇന്ധനക്ഷമത. 5.2 ലിറ്റര്‍ ഫസീനോയുടെ ഇന്ധനശേഷി. ഭാരം 103 കിലോയും.






